" പ്രകൃതി നമ്മുടെ അമ്മ "
" ഒരു ഭയങ്കരമായ കുറ്റിക്കാട് അതിന് ഒരു പ്രത്യേകതയുണ്ട് അവിടെ നിറയെ മൃഗങ്ങളും, മരങ്ങളും, അരുവികളും ഉണ്ട് അവിടെ സന്ദർശിക്കാൻ വരുന്ന മനുഷർ എല്ലാവരും ചപ്പുചവറുകൾ വലിച്ചെറിയും അതുകൊണ്ട് തന്നെ അവിടത്തെ മൃഗങ്ങൾ ചത്തുപോയി ആ കാട്ടിലെ എല്ലാ മരങ്ങളും നശിച്ചു പിന്നെ മരങ്ങൾ എല്ലാം മുറിച്ചുകളഞ്ഞു അങ്ങനെ മൃഗങ്ങൾക്ക് താമസിക്കാൻ സ്ഥലം ഇല്ലാതായി പാവം മൃഗങ്ങൾ! അവർ അവരുടെ രാജാവിൻറെ അടുത്ത് ചെന്നു അവർ രാജാവിനോട് പറഞ്ഞു മരങ്ങൾ മുറിച്ചു കളഞ്ഞു രാജാവേ! ഇതിന് ഒരു പരിഹാരം കണ്ടെത്തണം രാജാവ് പറഞ്ഞു ഞാൻ ഒന്ന് ആലോചിക്കട്ടെ പിറ്റേദിവസം രാജാവ് ഒരു സഭ വിളിച്ചുകൂട്ടി എനിക്ക് ഒരു ഐഡിയ കിട്ടി രാജാവ് പറഞ്ഞു മനുഷർ വരുമ്പോൾ അവരോട് പറയാം നിങ്ങൾ തന്നെയല്ലേ ഈ കാട് നശിപ്പിച്ചത് നിങ്ങൾ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തണം അപ്പോൾ അവർ അവർ കൂടിയാലോചിച്ച് എച്ച് ഒരു പരിഹാരം കണ്ടു പിടിക്കട്ടെ മൃഗങ്ങൾ പറഞ്ഞു രാജാവ് പറഞ്ഞത് ഒരു ശരിയായ കാര്യമാണ് നമുക്ക് അങ്ങനെ തന്നെ ചെയ്യാം പിറ്റേദിവസം മനുഷ്യർ കാട് സന്ദർശിക്കാൻ വന്നു അവർ കഴിഞ്ഞ ദിവസം കൂടിയാലോചിച്ച് കാര്യം മനുഷ്യരോട് പറഞ്ഞു അത് മനുഷ്യർ ഏറ്റെടുക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെയും മരങ്ങൾ നട്ടുപിടിപ്പിച്ചു കാടിനെ സൂക്ഷിച്ചു
കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്താണ് മനസ്സിലായത്
"പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതിയെ സംരക്ഷിക്കുക"
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|