സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .കൂടുതലറിയുക

പ്രവേശനോത്സവം

2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ  അംഗങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . കൂടുതൽ അറിയുക

പുരസ്‌കാരങ്ങളുടെ നിറവിൽ

  • യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
  • ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.
  • ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
  • വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു.
  • സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം നേടിയെടുത്തു.
  • എസ് പി സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഗംഭീരമായി നടത്തിയതിന് എം എൽ എ യുടെ പ്രത്യേക അഭിനന്ദനം.
  • അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്.
 
കരാട്ടെ പരിശീലനം