സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
2020 മാർച്ച് 10. രണ്ട് ദിവസത്തിനകം നടക്കേണ്ടിയിരുന്ന പഠനോത്സവത്തിന്റെ തിരക്കിലായിരുന്നു ഞങ്ങൾ എല്ലാവരും. അതിനിടയിൽ എപ്പോഴോ ടീച്ചർ ഓർമിപ്പിച്ചു പരീക്ഷ ടൈം ടേബിൾ വന്നിട്ടുണ്ടെന്ന്. ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ പുറത്തേക്കിറങ്ങിയപ്പോഴാണ് പെട്ടെന്ന് സ്കൂൾ അടയ്ക്കുന്നെന്ന് അറിഞ്ഞത്. സാധാരണ സ്കൂൾ പൂട്ടുന്നു എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷമാണുണ്ടാകാറുള്ളത്.പക്ഷെ അന്നുമാത്രം വളരെ വിഷമം വന്നു. ഇത്രയും നാൾ ഓടിക്കളിച്ച് നടന്ന സ്കൂളിൽ നിന്ന് പെട്ടെന്ന് പടിയിറങ്ങേണ്ടിവരുക നാലാം ക്ലാസുകാരായ ഞങ്ങളെ സംബന്ധിച്ച് ഒരു ദു:ഖ വാർത്തയായിരുന്നു. പ്രിയ അധ്യാപകരെയും,പ്രിയ സ്കൂളിനെയും ഒരൊറ്റ ഉച്ച കൊണ്ട് എനിക്ക് പിരിയേണ്ടിവന്നു. പിന്നീട് അങ്ങോട്ടുള്ള ദിനങ്ങൾ വീട്ടിലിരിപ്പിന്റേതായിരുന്നു. അവധിക്കാലം ആസ്വധിക്കാൻ പറ്റാതെ, പുറത്തിറങ്ങാൻ കഴിയാതെ,ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകുവാൻ കഴിയാതെ,കൂട്ടുകാരോടൊപ്പം കളിക്കുവാൻ കഴിയാതെ, കൈ കഴുകിയും,മാസ്ക് ധരിച്ചും,വീട്ടിനകത്ത് തന്നെ ഇരുന്ന ദിനങ്ങൾ.പക്ഷെ,ഇങ്ങനെയൊക്കെ ആണെങ്കിലും കുറെ നല്ല അനുഭവങ്ങൾ ഈ ദിനങ്ങൾ എനിക്ക് സമ്മാനിച്ചു. ആരോഗ്യകരമായ ഭക്ഷണം കഴിച്ച്,കൈ കഴുകിയും,വ്യക്തി ശുചിത്വം പാലിച്ചും,പരിസരം ശുചീകരിച്ചും,ഞാനും,എന്റെ കുടുംബവും,എന്റെ നാടും കേരളം ഒന്നടങ്കം വൃത്തിയായി.കോവിഡ് എന്ന മഹാമാരിയെ കേരളം ഒറ്റക്കെട്ടായി നേരിടുന്നത് പത്രത്തിലൂടെയും,ടി.വിയിലൂടെയും ഞാൻ കണ്ടും വായിച്ചും അറിഞ്ഞു.കുറേ സങ്കടങ്ങൾ അങ്ങനെ സന്തോഷത്തിനു വഴിമാറി.ചിത്രം വരച്ചും, പുസ്തകങ്ങൾ വായിച്ചും, പരീക്ഷണങ്ങൾ ചെയ്തും ഈ ദിനങ്ങൾ പിന്നിടുകയാണ്. ക്വാറന്റീൻ, കൊറോണ, കോവിഡ്, ലോക്ഡൗൺ, മാസ്ക്, സാനിറ്റൈസർ, ഐസൊലേഷൻ ഈ വാക്കുകൾ എല്ലാം സുപരിചിതമായിട്ടായിരിക്കും ഞാൻ പുതിയ വിദ്യാലയത്തിലേക്ക് കടന്നുചെല്ലുക. ഇനിയുള്ള ദിനങ്ങൾ പുതിയ വിദ്യാലയത്തിലേക്ക് പോകാൻ മനസ്സിനെ തയ്യാറാക്കേണ്ടതിന്റേത്.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |