എന്റെ വിദ്യാലയം അമ്പല മുറ്റത്തിൻ അരികിലായി നിൽക്കുന്നു, അറിവിൻ നിറദീപമായി എന്റെ വിദ്യാലയം, ആദ്യാക്ഷരങ്ങൾ കൊരുത്തൊരു മാലയായി മാറിടും, മാർഗ ദീപങ്ങളാം എൻ ഗുരുനാഥൻമാർ, അക്ഷരമുറ്റത്ത് പിച്ചവച്ചീടുന്ന, പൊൻകുരുന്നുകളാണ് ഞങ്ങളിവിടെ, ശ്രീ കോവിലിൻ ഉള്ളിലെ കണ്ണന് കൂട്ടായി, ഗോപിക ഗോപൻമാർ ഞങ്ങളുണ്ട്, അറിവോടെ വളർന്നിടാം അരുമയായി മാറിടാം, എന്നെന്നും ഞങ്ങളാ വിദ്യാലയത്തിനായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത