ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാകുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം മാത്രം ഉണ്ടായാൽ പോര. നല്ല ആരോഗ്യത്തിന് പരിസര ശുചിത്വവും സാമൂഹ്യ ശുചിത്വവും അത്യാവശ്യമാണ്. പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ് പകർച്ചാവ്യാധി രോഗങ്ങൾകുള്ള മുഖ്യ കാരണം.മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മെ നോക്കി പല്ലിളിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരാകേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻ പന്തിയിൽ നിൽക്കുന്നു എന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പ പിറകിലാണെന്ന് കണ്ണു തുറന്നു നോക്കുന്ന ആർക്കും മനസ്സിലാവുന്നതാണ്. അതിനാൽ ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം വളരെ ജാഗ്രത പാലിക്കേണ്ടതാണ്. ഇല്ലെങ്കിൽ ലോകം ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഇനിയും നാം സാക്ഷിയാകേണ്ടി വരും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |