ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ചരിത്ലയിലെ കൊണ്ടോട്ടി ഉപ ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായ നെടിയിരുപ്പ് ദേവദാർ  യുപി സ്കൂൾ ദീശീയ പാതക്കരികെ പ്രവർത്തിക്കുന്നുപ്രൈമറി മേഖലയിൽ 6  എൽപി വിദ്യാലയങ്ങളും രണ്ടു യുപി സ്കൂളുകളും നിലവിലുണ്ടായിരുന്നു .ആദ്യകാലഘട്ടങ്ങളിൽ ഉയർന്ന പഠന സൗകര്യം പരിമിതമായിരുന്നു

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി സബ് ജില്ലയിലെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ദേവദാർ യുപി സ്കൂൾ സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ചു വിദ്യാലയങ്ങളിൽ ഒന്നാണിത് . അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 456 വിദ്യാർത്ഥികളും 21 അധ്യാപകരും ഇപ്പോൾ വിദ്യാലയത്തിലുണ്ട് .സ്കൂൽരേഖകൾ പ്രകാരം 1935 മുതൽ ഈവിദ്യാലയം പ്രവർത്തിച്ചു വരുന്നു .

നെടിയിരുപ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് ദേവധാർ സ്‌കൂൾ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. മഹാരഥന്മാരായ നിരവധി ഗുരുക്കന്മാരാൽ നായിക്കപ്പെട്ട ഈ മഹത് സ്ഥാപനത്തിന്റെ ഉയർച്ച നേടിയിരുപ്പിന്റെ വളർച്ചയെകൂടിയാണ് സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളോടുകൂടി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ദേവധാർ യു പി സ്‌കൂൾ കലാ കായിക ശാസ്ത്ര രംഗങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുത്ത് ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ശക്തമായ PTA യും അനുഭവ സമ്പത്തുള്ള അധ്യാപകരും ബഹുജന പിന്തുണയും ദേവധാർ യു പി സ്‌കൂളിനെ ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.