എ.എം.എൽ.പി.എസ് പുത്തൂർവട്ടം/ചരിത്രം

(എ എം എൽ പി എസ് പുത്തൂർവട്ടം/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊന്നൂർ വയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമൽ ഗോപാലൻ നായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. ഒരു ഒാത്തുപള്ളിക്കൂടമായാണ് ആദ്യപ്രവർത്തനം തുടങ്ങിയത്. . അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോർത്തുമുണ്ടായിരുന്നു. നാനാജാതിയിൽപെട്ടകുട്ടികൾ ഒരുമിച്ചിരുന്ന് പഠിച്ചു. ആദ്യഘട്ടത്തിൽ1 മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്നു. ശ്രീ പുന്നോട്ടുമ്മൽ. ഗോപാലൻ നായരായിരുന്നു പ്രാധാനധ്യാപകൻ. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. തുടക്കത്തിൽ പുന്നോട്ടുമ്മൽ. ഗോപാലൻ നായർ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ ബാലചന്ദ്രൻ കിടാവ് മാനേജരായി. തുടർന്ന് പി. ഗിരീഷ് മാനേജർമാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികൾ നേടി. . കമ്പ്യൂട്ടർ ഉൽപ്പെടെ വിവിധ ലാബുകൾ,, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂൾ ക്ലാസ്സ് ലൈബ്രറികൾ, ക്ലബ്ബുകൾ, എന്നിവ വിദ്യാലയത്തിന്റെ മികവുകൾ തന്നെ.