സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
മാർച്ച് മാസത്തിന്റെ ആദ്യ ആഴ്ചയിൽ പ്രധാനാധ്യാപിക ഞങ്ങളുടെ ക്ലാസ്സിൽ വന്ന് പറഞ്ഞു ,ഇനി ഒരു മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾക്ക് ക്ലാസ് ഇല്ല.എന്തുകൊണ്ടായിരിക്കും ക്ലാസ് ഇല്ലാത്തത് എന്ന് ഞാൻ ചിന്തിച്ചു.നമ്മുടെ കേരളത്തിൽ കൊറോണ എന്ന വൈറസ് വ്യാപിച്ചു വന്നു.അതുകാരണം സർക്കാരിൻറെ മുന്നറിയിപ്പില്ലാതെ ഇനി ക്ലാസ്സ് ഉണ്ടാകില്ല. എല്ലാവരും തുറന്നുവെച്ച ച്ച്സ്തകങ്ങൾ എല്ലാം അടച്ചു .എൻറെ പ്രിയപ്പെട്ട കൂട്ടുകാരികളെയും അധ്യാപകരെയും വിട്ടുപിരിയുന്ന സങ്കടത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി . വീട്ടിൽ എത്തിയപ്പോൾ ഞാൻ വാർത്ത കാണാൻ ഇരുന്നു. വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി . കൊറോണക്ക് മരുന്നില്ല ഇല്ല . അപ്പോൾ ലോകത്ത് എത്ര പേർ മരിക്കും എന്ന് സങ്കടത്തിലായി.പിന്നീടുള്ള വാർത്തകളും ഞെട്ടിക്കുന്നതായിരുന്നു.കേരളത്തിലുള്ളവർക്ക് കൊറോണ ബാധിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ കൂടുതലും.എന്നാൽ കൊറോണ എന്ന രോഗം കൂടുതലും പിടിപെടുന്നത് 60 വയസ്സിന് മുകളിൽ ഉള്ളവർക്കും കുട്ടികൾക്കും ആണെന്ന് കേട്ടു . എൻറെ മനസ്സ് ഭയന്നു .സർക്കാർ നിർദ്ദേശം വന്നു- മാസ്ക് ഉപയോഗിക്കുക , സനിറൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക എന്നത് അത് നല്ല നിർദ്ദേശമായിരുന്നു .ഇന്ന് ഞങ്ങൾക്ക് ടീച്ചർ കൈ കഴുകുന്നത് കാണിച്ചു തന്നിരുന്നു അതുപോലെ ഞാനും ഞാനും എൻറെ കുടുംബാംഗങ്ങളും കഴിഞ്ഞു .കൂടാതെ 144 പ്രഖ്യാപിച്ചു . അപ്പോഴേക്കും മനസ്സിൽ ഭീതിയായി. ലോകരാഷ്ട്രങ്ങളിൽ എല്ലാം മരണസംഖ്യ കൂടി വന്നു.ഇന്ത്യയിൽ കുറവാണ്.സർക്കാർ ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനക്കാരും മറ്റു തൊഴിലാളികളും താമസിക്കുന്ന ഇടങ്ങളിൽ തന്നെ ആയതു കാരണം രോഗം കുറഞ്ഞു . ഇന്ത്യയിൽ മലേറിയ ക്കുള്ള hydroxychloroquine എന്ന മരുന്നാണ് രോഗികൾക്ക് നൽകിവരുന്നത് .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |