ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈൻ ക്ലാസ് കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സാങ്കേതിക സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുമായി മന്ദസ്‍മിതം- ഒരു നാടിന്റെ ഹൃദയത്തിൽ വിരിയുന്ന അക്ഷരപുഞ്ചിരി എന്ന പദ്ധതി നടപ്പിലാക്കി. രക്ഷിതാക്കളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നും കോ ഓർഡിനേറ്റർമാരെ കണ്ടെത്തുകയും പത്ത് കുട്ടികൾക്ക് ഒരു കോ ഓർഡിനേറ്റർ എന്ന രീതിയിൽ ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ഓൺലൈനായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു. സ്കൂളിലെ എസ്.ആർ.ജി യോഗത്തിൽ ഇവ ചർച്ച ചെയ്യുകയും പ്രശ്ന പരിഹരണം നടത്തുകയും ചെയ്യുന്നു.