ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1998 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് കെട്ടിടം ലഭ്യമായത് 2002 ലാണ്. നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമുമായി ആകെ അഞ്ച് ക്ലാസ്സ മുറികളാണ് ഉണ്ടായിരുന്നത്. 2019 ൽ സ്റ്റേജ് കം ക്ലാസ്സ് റൂം അനുവദിച്ചു. ശേഷം 2020 ൽ പുതിയ കെട്ടിടം അനുവദിക്കുകയുണ്ടായി. 2023 മെയ് 19 ന് പുതിയ കെട്ടിടം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.തങ്കമ്മ നെടുമ്പടി ഉദ്ഘാടനംചെയ്തു. ഇപ്പോൾ സ്റ്റേജ് അടക്കം എട്ട് ക്ലാസ്സ്മുറികളാണ് ഉള്ളത്. പഴയ അടുക്കളയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട അധികൃതർ 2022 ൽ തന്നെ പുതിയ അടുക്കള കം സ്റ്റോർ റൂം അനുവദിക്കുകയുണ്ടായി. 2023 ജൂൺ മാസം അഞ്ചാം തീയ്യതി നിലമ്പൂർ എം.എൽ.എ ശ്രീ.പി.വി.അൻവർ പാചകപ്പുര കം സ്റ്റോർ ഉദ്ഘാടനം ചെയ്തു. കളിസ്ഥലം, സ്മാർട്ട് ക്ലാസ്സ് റും എന്നിവയുടെയൊക്കെ അപര്യാപ്തത നിലനിൽക്കുന്നു.