സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.