ജി.എം.എൽ.പി.എസ് നിലമ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എൽ.പി.എസ് നിലമ്പൂർ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.

തുടർന്ന് കാലോചിതമാറ്റങ്ങൾ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെൻറ്‍ പുറംപോക്ക് ഭൂമിയോട് ചേർത്ത് പിന്നീട് 70 സെൻറ് സ്ഥലം കൂടി വാങ്ങി അന്നത്തെ P.T.A. സ്കുളിൻറ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളിൽ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങൾ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകർ വിദ്യാലയത്തിൽ എത്തി. പ്രാദേശിക ഗവ‍. കളായ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിൻെ്റ ഭൗതീക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിഞ്ഞു. M.L.A മാർ M .Pമാർ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കർത്താക്കളുടെ സമയോചിതമായ ഇടപെടൽ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാൻ കഴിഞ്ഞു. കൂടാ-തെ D.P.E.P , S.S.A , തുടങ്ങിയ വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജൻസികളുടെ ഇടപെടൽ സ്ക്കൂളിൻറ മുഖഛായ മാറ്റാൻ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാൻ പലപ്പോഴും കൈത്താങ്ങായിട്ടുണ്ട്. മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.


GMLPSCHOOL CHANDAKKUNNU -NILAMBUR

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ന-മ്മുടെ വിദ്യാലയത്തിൽ നടപ്പിക്കാൻ ബഹു. അബ്ദുൽ ഹാബ് M.P. നൽകുന്ന പിൻതുണ നമുക്ക് 20 കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ സാധിച്ചു.

computer inaguration


നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഭരണകർത്താക്കൾ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചതിനാൽ വിദ്യാലയത്തിലെ ക്ലാസ് മുറികൾ , മുറ്റം , ഇവടൈൽ പാകുവാൻ കഴിഞ്ഞു. നിലമ്പൂർ BRC യുടെ ഇട പെടൽ മൂലം SSA ഫണ്ട് ഉപയോഗിച്ച് പുതിയ ക്ലാസ് മുറികൾ പണിയാൻ കഴിഞ്ഞതും മനോഹര ചിത്രങ്ങൾ വരച്ച്സ്ക്കൂളിനെ ആകർഷകമാകാൻപറ്റിയതും വിദ്യാലയത്തി-ലേക്ക് കുട്ടികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ന് പ്രീ- പ്രൈമറിയിൽ 200 കുട്ടികളും LP സെക് ഷനിൽ 485 കുട്ടികളും നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കുട്ടി-കളുടെ എണ്ണത്തിന് ആനുപാതികമായി നമുക്ക് ക്ലാസ് മു-റികളും മറ്റ് സൗകര്യങ്ങളും പര്യാപ്തമല്ല. അതിനാൽ ഈ വർഷം മുതൽ സംസ്ഥാന ഗവ. നടപ്പിലാക്കുന്ന ”സമഗ്ര ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി”യിലൂടെ അടു-ത്ത 2020 തോടെ പൂർത്തികരിക്കേണ്ട വിവിധ പദ്ധതിക ൾ ആസൂത്രണംചെയ്തിട്ടുണ്ട