മനുഷ്യ കുലത്തിൻ അഹന്ത നീക്കുന്നതിൽ
ഭൂമിയിൽ വന്നൊരു മഹാവ്യാധി ,
പുതുപേരിട്ടാ വൈറസിന് നമ്മൾ കോറോണേയെന്നു വിളിച്ചോതി
മറന്നൊരു പൈതൃക രീതികൾ തിരികെയെത്തിച്ചൂ ഈ കൊറോണ
കൈകാൽ കഴുകി വീട്ടിൽ പ്രവേശിച്ചും തമ്മിലാകാലങ്ങൾ പാലിച്ചും
പലവിധ ശുചീകരണങ്ങളിൽ നമ്മൾ ജീവിക്കാൻ -
ഓട്ടത്തിൽ പായുന്നു .
തമ്മിൽ കാണാത്ത മക്കളും മാതാ-പിതാക്കളും-
ഇന്നല്ലോ നേരിൽ കാണുന്നു
കോവിഡോ കൊറോണയോ പേരെന്ത് തന്നെയായാലും
നമ്മുടെ ആരോഗ്യ കേരള നാട് നിന്നെ ചുട്ടെരിച്ചീടുമല്ലോ .