എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ മികവാർന്ന രീതിയിൽപ്രവർത്തന ങ്ങൾ നടത്തിവരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10വരെ ക്ലാസ്സുകളിൽ 19 ഡിവിഷനുകളിലായി വിദ്യാർത്ഥികൾ പഠിക്കുന്നു .ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷൻ ഒഴികെ ബാക്കി ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാ വിഷയങ്ങളിൽ വൈവിധ്യമർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിവരുന്നത്.'അക്ഷരക്ളാസ് 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം,ഇംഗ്ളീഷ്,ഹിന്ദി എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.ഐ. ടി. പരിജ്ഞാനം നൽകുന്നതിനായി നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. വർക്ക് എക്സ്പീരിയൻസ് ക്ലബ് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്ക് പരിശീലനം നൽകുകയുംകുട്ടികളെ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യുന്നു. സ്പോർട്സ് ക്ലബ് കുട്ടികൾക്ക് കായിക പരിശീലനം നൽകി വരുന്നു. അതോടൊപ്പം കായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയംകൈ വരിച്ചു കൊണ്ടിരിക്കുന്നു.തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയവും അനേകം A+കളും കൈവരിച്ചുകൊണ്ടിരിക്കുന്നു.