ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രധാന പ്രവർത്തനങ്ങൾ 2022-2023

വായനാ വാരാചരണം

വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

-അമ്മ വായന : പരിപാടിയുടെ ഉദ്ഘാടനം സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന ശ്രീമതി കാർത്യായനി നീർവ്വഹിച്ചു. അമ്മമാർ വായനാനുഭവങ്ങൾ പങ്കുവച്ചു.


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ എഴുത്തുകാരായ ശ്രീ. ഭാസ്കരൻ വെളിച്ചപ്പാടൻ, ശ്രീമതി കാർത്യായനി സിസ്റ്റർ എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു.


കുട്ടികളുടെ സംഘം പരിസര പ്രദേശങ്ങളിലെ ലൈബ്രറികൾ സന്ദ‍ർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.


ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 6 ന് ഒരു സെമിനാ‍ർ സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ കെ.രമേശൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.


പ്രവേശനോത്സവം

ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പായസ വിതരണം നടത്തി.ചടങ്ങിൽ വച്ച് പ്രവർത്തന കലണ്ടറിന്റെ പ്രകാശനം പ്രിൻസിപ്പൽ ഡോ. ഗീത ടീച്ചർ നിർവ്വഹിച്ചു.

പരിപാടിയുടെ വീഡിയോ കാണുക.https://youtu.be/1HYn3sLz62A

പ്രധാന പ്രവർത്തനങ്ങൾ 2021-2022

സംവാദം :

ചെറുപ്രായത്തിൽ തന്നെ പത്തിലധികം പുസ്തകങ്ങൾ രചിച്ച സിനാഷെയുമായുള്ള സംവാദം സംഘടിപ്പിച്ചു. വായനയുടെ മഹത്വം തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. മലയാള സാഹിത്യകാരൻമാരായ സച്ചിദാനന്ദൻ, ഡോ. സോമൻ കടലൂർ, മാധവൻ പുറച്ചേരി,

കുരീപ്പുഴ ശ്രീകുമാർ, എ.വി.സന്തോഷ്‍കുമാർ , സി.എം വിനയചന്ദ്രൻ, സി.പി.ശുഭ, അജയൻ കല്ലറ, കെ.ടി. ബാബുരാജ്, കരിവെള്ളൂർ മുരളി,വിനോദ് ആലന്തട്ട, സതി.ടി.എം എന്നിവർ വിവിധ ദിവസങ്ങളിലായി കുട്ടികളുമായി സംവദിച്ചു.

'വായനാരസങ്ങളിലൂടെ' :

ശ്രീ. പ്രകാശൻ കരിവെള്ളൂർ ഈ പരിപാടിയിലൂടെ കുട്ടികളെ വായനയുടെ മായികലോകത്തേക്ക് നയിച്ചു.

'പാട്ട്നേരം' :

അടച്ചിടൽ കാലത്ത് സംഗീതത്തിന്റെ മധുരം നുകരുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പാട്ട്നേരം പരിപാടിയിലൂടെ അവസരം ലഭിച്ചു.

'അമ്മ വായന' :

കുട്ടികളുടെ അമ്മമാർക്കായി പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് മത്സരം,

കവിപരിചയം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.

'തൂലികാനാമങ്ങൾ' :

മലയാള സാഹിത്യകാരൻമാരുടെ തൂലികാനാമങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പുറത്തിറക്കി.

രചനാമത്സരങ്ങൾ :

കഥ, കവിത രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.

എന്റെ വായന:

രംഗാവിഷ്കാരം, നൃത്താവിഷ്കാരം, കഥാവതരണം എന്നിവ സംഘടിപ്പിച്ചു.

'പുസ്തക വിതരണം' :

കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.

പിറന്നാൾ പുസ്തകം :

കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി വരുന്നു.


എസ് പി സി 2019-2021 ബാച്ച് - പാസിങ്ങ് ഔട്ട് പരേ‍ഡ്

എസ് പി സി - 2019-2021 ബാച്ച് പാസിങ്ങ് ഔട്ട് പരേ‍ഡ് മാർച്ച് 5 ന് നടന്നു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വത്സലൻ സല്യൂട്ട് സ്വീകരിച്ചു.