ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

ജൻമിത്വ‍ത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ട‍ത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ ,ശ്രീ.തൊണ്ടിയിൽ രാമൻ ,ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ‍ഡിസ്ട്രിക്റ്റ് ബോ‍ർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു.