എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Young Scientist India (YSI)
Young Scientist India (YSI) 11th edition ൽ 9A യിൽ പഠിക്കുന്ന Aswin K V പങ്കെടുത്തു.
Waste management മായി ബന്ധപ്പെട്ട് waste ൽ നിന്നും useful product ഉണ്ടാക്കുന്ന ഒരു ആശയം ആണ് Aswin Submit ചെയ്തത്. ഈആശയം YSI യുടെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ ഗവൺമെൻ്റ് സ്കൂളുകളിൽ നിന്ന് 4 പേരേ മാത്രമേ ഇതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. അതിൽ ഒരാൾ Aswin ആണ്. 19000ൽ അധികം മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു. അതിൽ 56 പേർക്കാണ് ഇപ്പോൾ selection കിട്ടിയത്.
ഉജ്ജ്വല ബാല്യം പുരസ്കാരം'പ്രഖ്യാപിച്ചു
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
2024-25 സംസ്ഥാന ഉജ്വല ബാല്യ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവർകളിൽ നിന്നും ഏറ്റു വാങ്ങുന്നു...
V K കടമ്പേരി പുരസ്കാരം
സംസ്ഥാന സർക്കാർ നൽകുന്ന V K കടമ്പേരി അവാർഡിന് 9D ക്ലാസിൽ പഠിക്കുന്ന ഹെവേന ബിനു അർഹയായി .
Aswin K V PCR watt watch എന്ന ആശയം കണ്ടെത്തി
Smile foundation 2023 -24 ൽ School ൽ നടത്തിയ ശില്പശാലയിൽ Aswin K V PCR watt watch എന്ന ആശയം കണ്ടെത്തി. ഈ ആശയം അശ്വിൻ ജില്ലാതലത്തിൽ അവതരിപ്പിച്ചു ശ്രദ്ധനേടി. ഇതേ Project september ൽ banglore ൽ വച്ച് നടന്ന National level Shell Nxplorers പരിപാടിയിൽ അവതരിപ്പിക്കാൻ Select ചെയ്യപ്പെട്ടു. കേരളത്തിൽ നിന്ന് 3 Project ആണ് അവതരിപ്പിക്കാൻ Select ചെയ്തത്. ഇത് അവതരിപ്പിക്കാൻ Heavenaയെയും കൂടെ കൂട്ടി. രണ്ടു പേരും ചേർന്ന് Project അവതരിപ്പിക്കുകയും ദേശീയതലത്തിൽ രണ്ടാം സ്ഥാനവും goldmedel ഉം നേടി. ഇത് international മത്സരത്തിനായി nomination ചെയ്യപ്പെട്ടു.
പവർ കൺസപ്ഷൻ റാങ്കിംഗ് PCR- Watt Watch എന്നത് ഉപഭോക്താക്കളെ അവരുടെ വൈദ്യുതി ഉപഭോഗം നിരീക്ഷിക്കാനും താരതമ്യം ചെയ്യാനും അനുവദിക്കുന്ന ഒരു റാങ്കിംഗ് സംവിധാനമാണ്. Watt Watch ഉപകരണം വൈദ്യുതി ഉപഭോഗത്തിൻ്റെ എല്ലാ അളവുകളും പ്രദർശിപ്പിക്കുന്നു. വീടിൻ്റെ റാങ്കും ഹെവി ലോഡ് അലേർട്ടുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി ഉപകരണത്തിലും മൊബൈൽ ടെർമിനലുകളിലും കാണാൻ കഴിയും.ആരോഗ്യകരമായ ഒരു മത്സരത്തിലൂടെ ഈ പ്രോജക്റ്റ് നല്ല സാമൂഹിക പെരുമാറ്റ മാറ്റങ്ങൾ വരുത്തുകയും വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്ക്കുകയും ചെയ്യും.
അശ്വിൻ കെ വി ഇൻസ്പെയർ അവാർഡിന്അർഹനായി
2024 -25 വർഷത്തെ ഇൻസ്പെയർ അവാർഡിന് ചേലക്കര എസ് എം ടി സ്കൂളിലെ അശ്വിൻ കെ വി അർഹനായി. വിദ്യാർത്ഥികളിലെ ഗവേഷണ താല്പര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണിത്. വീടുകളിലെ വൈദ്യുതി ഉപയോഗത്തെ താരതമ്യം ചെയ്യുന്നതിനുള്ള ഉപകരണമായ പിസിആർ വാട്ടു വാച്ച് എന്ന ആശയത്തിനാണ് അവാർഡ് ലഭിച്ചത്.