ജി.എച്ച്.എസ്.എസ്.മാതമംഗലം/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്ലസ് ടു പ്രവർത്തനം ആരംഭിച്ചകാലത്തുതന്നെ മാതമംഗലം സ്കൂളിൽ പ്ലസ് ടു അനുവദിച്ചുകിട്ടിയത് മലയോരത്തെ നിരവധി വിദ്യാർഥികൾക്ക് അനുഗ്രഹമായി.സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.പാഠ്യ- പാഠ്യേതര രംഗത്ത് ഏറെ മുന്നിട്ടുനില്ക്കുന്ന വിദ്യാലയമാണ്.പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ അടുക്കും ,ചിട്ടയുമായി കാര്യങ്ങൾ നടന്നുവരുന്നു.പ്ലസ് ടു പരീക്ഷയിൽ ജില്ലയിലെ മുൻനിര സ്കൂളാകാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്.
സൗഹൃദക്ലബ്ബ്,എൻ.എസ്.എസ്,ഭൂമിത്രസേന,അസാപ് എന്നിവ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.
ഗണിതശാസ്ത്രാധ്യാപകനായ പ്രേംലാൽമാസ്റററുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.