എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 1935-ൽ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴയുടെ കിഴക്കൻ പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലായിരുന്നു തുടക്കം. പിന്നീട് 1949-ൽ ഹൈസ്കൂളായി ഉയർന്നു.
8-ാം ക്ലാസ്സ് മുതൽ 10 വരെ 1100-ൽപരം കുട്ടികൾ അധ്യയനം നടത്തുന്നു.
ദൈവാനുഗ്രഹത്താൽ, അഭിമാനാർഹമായ ഉന്നത വിജയങ്ങളും നേട്ടങ്ങളും നിരവധിയാണ്.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ നാളെയുടെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്ന, സ്വഭാവശുദ്ധിക്ക് പ്രാധാന്യം നൽകുന്ന സമഗ്രവും നിരന്തരവുമായ പരിശീലനവും മൂല്യനിർണയവും ഓരോ കുട്ടിക്കും ഉറപ്പാക്കുക എന്നതാണ് നമ്മുടെ കലാലയം ലക്ഷ്യംവയ്ക്കുന്നത്.
ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിൽ ഒന്ന്. (പല വർഷങ്ങളിലും 300ൽ അധികം). പല വർഷങ്ങളിലും ജില്ലയിൽ എസ്എസ്ൽസിയ്ക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടുന്ന വിദ്യാലയം. (2021ൽ 109വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.)
വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു. 'എ' മുതൽ 'ജെ' വരെ ഡിവിഷനുകൾ ഉള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്ന്.