തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാള വർഷം 1910 ൽ പ്പള്ളി എന്ന വെൺമണിയിലെ ഒരു പുരാതന  ക്രിസ്റ്റ്യൻ കുടുംബത്തിലെ സി ഒ ഉമ്മൻ എന്ന കുട്ടി സാർ നാട്ടുകാരുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ ഉന്നമനത്തിനായി തച്ചപ്പള്ളി  എൽ പി സ്കൂൾ സ്ഥാപിച്ചു.

ആദ്യകാലത്ത് സ്കൂൾ പ്രവർത്തനം നടത്തിയിരുന്നത് സ്വന്തം വീട്ടുമുറ്റത്തുതന്നെയായിരുന്നു. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി അന്നത്തെ കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ സ്കൂൾ കെട്ടിടം പണിതു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെ ഇവിടെ ഉണ്ടായിരുന്നു. ഓഫീസ് റൂമും  ക്ലാസുകൾ നടത്താനുള്ള ഹാളും ഉണ്ടായിരുന്നു. അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ സ്കൂൾ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി 1945 കാലയളവിൽ അന്നത്തെ  കൊല്ലം ലത്തീൻ കത്തോലിക്ക രൂപത അദ്ധ്യക്ഷനായിരുന്ന ജെറോം ഫെർണാണ്ടസ് ബിഷപ്പിനു വിറ്റു.

കൊല്ലം രൂപത വിഭജിച്ച് 1986ൽ പുനലൂർ രൂപത രൂപംകൊണ്ടപ്പോൾ തപ്പള്ളി എൽ പി സ്കൂൾ പുനലൂർ രൂപയുടെ കൈവശത്തിലും സർവ്വ സ്വാതന്ത്ര്യത്തിലുമായി. ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷൻ റൈറ്റ് .റവ  . ഡോ.സിൽവിസ്റ്റർ പൊന്നുമുത്തൻ പിതാവാണ്

ഈ പ്രദേശത്തെ ഏറ്റവും ആദ്യത്തെ സരസ്വതി ക്ഷേത്രമാണ് തച്ചപ്പള്ളി എൽ പി സ്കൂൾ,

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പരേതനായ വാസുദേവ ശർമ്മ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു .

സ്കൂളിൻറെ ആരംഭകാലഘട്ടത്തിൽ ഇവിടെ വിദ്യഅഭ്യസിച്ച പലരും സമൂഹത്തിൽ പല ഉന്നതസ്ഥാനങ്ങളും

അലങ്കരിക്കുന്നു . ധാരാളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആദ്യകാല പൂർവ്വവിദ്യാർത്ഥികൾ ആരും തന്നെ ഇന്നു നമ്മോടൊപ്പം ഇല്ല. പിന്നീടുവന്ന തലമുറയിലെ നല്ലൊരുഭാഗം അമേരിക്ക യൂറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച് കഴിയുന്നു. പിന്നീടുള്ള പല തലമുറക്കാരും വിദേശത്തും സ്വദേശത്തും അദ്ധ്യാപനരംഗത്തും മറ്റുപലമേഖലകളിലും പ്രവർത്തിച്ച് ഇപ്പോൾ വിദേശത്തും സ്വദേശത്തുമായി വിശ്രമജീവിതം നയിക്കുന്നു. ഇവരിൽ 80വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉൾപ്പെടുന്നു.