സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു. 1923-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1921-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.

1928-ൽ പരേതനായ പത്മപ്രഭ ഗൗഡറുടെ നെല്ലറയുടെ ചരിവിലുംതുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നൈനാ മുഹമ്മദ് റാവുത്തറുടെ അറപുറയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടസൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ്അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്തറുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു.

1932-ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദിനു സമീപം നിർമ്മിച്ച കെട്ടിട ത്തിലേയ്ക്ക് ഈ വിദ്യാലയം മാറ്റി 1953 വരെ ഏകാദ്ധ്യാപക വിദ്യാലയ മായി അവിടെ പ്രവർത്തിച്ചു. 1951 മുതൽ 1961 വരെ കായിരി കുഞ്ഞഹ മ്മദ് സാഹിബിന്റെ വാടക കെട്ടിടത്തിൽ 22 രൂപ വാടകക്ക് ഈ വിദ്യാ ലയം പ്രവർത്തിച്ചു.

1957-ൽ അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ജോസഫ് മുണ്ടശ്ശേരി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ശ്രീ. പി. ടി. ഭാസ്കര പണിക്കരുടെയും പ്രസിഡന്റ് ജനാബ് മുസ്സാൻ കുട്ടി സാഹിബിന്റെയും ഈ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രാഷ്ടീയപ്രവർത്തകരുടെയും രാപ്പകലില്ലാത്ത അദ്ധ്വാനം ഈ വിദ്യാലയത്തിന്റെവളർച്ചയിൽ പ്രധാനപ്പെട്ടതാണ്.1961 മുതൽ 1970 വരെ പരിയാരം മുക്കിൽ ജമാഅത്ത് വക കെട്ടിടത്തിൽ 100 രൂപ വാടകയ്ക്ക് പ്രവർത്തിക്കുകയും പിന്നീട് സ്ഥലപരിമിതികാരണം നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുത്ത് 20 സെന്റ് സ്ഥലം വിദ്യാലയത്തിന് വേണ്ടി വാങ്ങുകയും കെട്ടിടനിർമ്മാണം നടത്തുകയും ചെയ്തു.5 മുറികളുളള ഒരു കെട്ടിടം അന്ന് സർക്കാരിൽ നിന്നും ലഭിച്ചു. 14 ക്ലാസ്സുകൾ പ്രവർത്തിപ്പിക്കാൻ വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

1982-ൽ സ്കൂളിനുവേണ്ടി പി.ടി.എ. കമ്മിറ്റി വിലയ്ക്കുവാങ്ങിയ സ്ഥലംസ്വീകരിച്ച് പകരം ജമാഅത്ത് കമ്മിറ്റിയുടെ 8 സെന്റ് സ്ഥലംസ്കൂളിന്  വിട്ടുകൊടുത്ത ബഹുമാന്യനായ ശ്രീ. കാതിരി മൊയ്തുഹാജി., ശ്രീ ബി.വി കുഞ്ഞബ്ദുള്ള എന്നിവർ വഹിച്ച പങ്ക് സ്തുത്യർഹമാണ്.1982-ൽ 2 ക്ലാസ്സ് മുറികൾ പി.ടി.എ.യുടെ ശ്രമഫലമായി ലഭിച്ചു.1998-99 കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തിഎസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു.

2003-04 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭിച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾകൈവരിക്കാൻ കഴിയൂ എന്ന ജനങ്ങളുടെയും രക്ഷിതാക്കളുടെയും അത്യുദയകാംക്ഷികളുടെയും തിരിച്ചറിവ് ഈ വിദ്യാലയത്തിന്റെ പുരോഗതിയെഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാലയത്തെ ഒരു ജനറൽ കലണ്ടർ പ്രകാരംമാറ്റാൻ കഴിഞ്ഞത് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻസഹായകമായി. ഈ മാറ്റം സ്കൂളിനെ സംബന്ധിച്ചേടത്തോളം ഒരു നാഴികകല്ലാണ്. ഇത്തരം നേട്ടങ്ങൾ നാം കൊയ്തെടുക്കുന്നതിന് നെടുംതൂണായിപ്രവർത്തിച്ചിരുന്നത്.പി.ടി.എ.പ്രസിഡന്റ് ഒക്കഞ്ചേരി അസ്സൻകുട്ടി, വൈ.പ്രസിഡന്റ് കെ.സി.ഹാരിസ്, അപ്ഗ്രഡേഷൻ കമ്മിറ്റി ചെയർമാൻശ്രീ.നൂറുദ്ദീൻ, ജോയിന്റ് കൺവീനർ ശ്രീ. കാതിരി അബ്ദുളള, ശ്രീ.എം.കെ.ആലി, എന്നീ കർമ്മോത്സുകരുടെ നേതൃത്വത്തിലുളള ടീമായിരുന്ന2008-09 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കഞ്ഞിപ്പുരയും ,ശ്രീ.എം.വി.ശ്രേയാംസ് കുമാർ എം.എൽ.എ. യുടെ അഞ്ച് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ഒരു ഓഡിറ്റോറിയവും ലഭിച്ചു. ഇതിന് നേതൃത്വം നൽകിയത് അന്നത്തെ

പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. മുജീബ് ആണ്.ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈവിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയംകരസ്ഥമാക്കി. അന്നത്തെ എച്ച്.എം. ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം.എ. കെ. ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ.എം.എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾമാനേജ്മെന്റ് കമ്മിറ്റി രൂപികരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്മെമ്പർ പി.സി.അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടടവും 2,93,000/-രൂപയ്ക്ക് വാങ്ങി. പഠനനിലവാരത്തിലും കലാ-കായികരംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി.സയൻസ്, ഗണിതം,ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ.ആർ.സി എന്നിവ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര ,ഗണിത , സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽവിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നാക്കവിഭാഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുംമുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടുമുണ്ട്.1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികംപിന്നിട്ടപ്പോൾ 427കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർലാബ്, ലൈബ്രറി ഹാൾ, സ്റ്റേജ്, കുടിവെളളം, മൂത്രപ്പുരകൾ എന്നിവയുളസാമാന്യം നല്ല വിദ്യാലമായിവളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരുകളിസ്ഥലമില്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു.