ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗണിത വിജയം / ഉല്ലാസ ഗണിതം

ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് SSK നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ നൂറുദ്ധീൻ നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം സർ , നിജിൽ സർ , രശ്മി ടീച്ചർ , ഷബ്‌ന ടീച്ചർഎന്നിവർ നേതൃത്വവും നൽകി

യുദ്ധ വിരുദ്ധ സന്ദേശം

No War

റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല  സ്കൂളിലെ കുട്ടികൾ 04-03 -2022 ഗ്രൗണ്ടിൽ NO WAR അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്‌സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി 

എറാട്ടു കുണ്ട് ,അരണമല കോളനി സന്ദർശനം

അരണമല ,എ റാട്ടു കുണ്ട് കോളനി കളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ,രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനും വേണ്ടി H M ജയരാജ് സാറിൻ്റെ നേതൃത്വത്തിൽ കോളനി സന്ദർശനം നടത്തി . കോളനി നിവാസികളുടെ ക്ഷേമാന്യേഷണം ണ്ടത്തുകയും ,കുട്ടികൾക്ക് പാഠ്യ പഠന ഇതര മേഖലകളിൽ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹകരണവും ഉറപ്പു നൽകുകയും ചെയ്തു. സന്ദർശനത്തിൽ ഉണ്ണി സർ ,ബഷീർ സർ ,ജസീം സർ ,നിജിൽ സർ എന്നിവർ പങ്ക് ചേർന്നു.