പച്ചപ്പ്

ആയിരം മരതക- മുത്തുകൾ വാരിയെറിയും,
ഭുമിക്കാഹാ പച്ചനിറം.
വയൽവരമ്പിൽ നൃത്തം ചെയ്യും,
പുല്ലുകൾക്കോ പച്ചനിറം.
പൂന്തോപ്പിലാകെ-
പാറിരസിക്കും, തകരമുത്തിക്കും പച്ചനിറം
സ്വാതന്ത്ര്യത്തിൻ ദേശീയ
പതാകയുയരുമ്പോൾ,
താഴേക്കാണാം പച്ചനിറം.
ഭൂമിയിലെ പച്ചകൾ
കാണുമ്പോൾ,
നമ്മുടെ മനസ്സിൽ ഉയരും,
സന്തോഷത്തിൻ പച്ചനിറം.
 

അന്ന എലിസബത്ത്
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത