ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസരശുചിത്വം
നമ്മൾ ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പരിസ്ഥിതി ശുചിത്വം .മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് പരിസ്ഥിതി ശുചിത്വം അത്യാവശ്യമായ ഒരു കാര്യമാണ് .വായു ജലം മണ്ണ് ഇവയെല്ലാം ഇപ്പോൾ വൻതോതിൽ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇതിൻറെ ഫലമായി അതിഭീകരമായ നാശത്തിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത് പ്രകൃതിദുരന്തങ്ങളും മഹാ വ്യാധികളും എല്ലാം ഇതിൻറെ അനന്തരഫലങ്ങൾ ആണ്. ഉപയോഗിച്ചശേഷം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പലവിധത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് അതുകൂടാതെ പലരും പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും കാണാം ഇത് കത്തിക്കുന്നത് മൂലം ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ നമ്മൾ നേരിടുന്നപ്രധാന പ്രശ്നങ്ങളിൽ ഒന്ന് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ രാസകീടനാശിനി പ്രയോഗങ്ങളാണ് ഇതിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിനമുക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റും നമ്മൾ തന്നെ കൃഷിചെയ്തു ഉണ്ടാക്കാൻ ശ്രമിക്കേണ്ടതാണ് അതിനുവേണ്ടി ഈരാസകീടനാശിനി പ്രയോഗം അല്ലാതെഅടുക്കളയിൽ നിന്നും ഉപയോഗ ശേഷം വരുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ ഉണ്ടാക്കി അത് ഉപയോഗിക്കാവുന്നതാണ് അതൊരിക്കലും നമ്മുടെ പരിസ്ഥിതിയെമലിനമാക്കുക ഇല്ല .കൂടാതെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുകയും ഇതുകാരണം കൊതുക് കടിയേറ്റു പലരോഗങ്ങളും ഉണ്ടാകുന്നുണ്ട് നമ്മൾ കുട്ടികൾ തന്നെ മുൻകൈയ്യെടുത്ത് ഇതൊക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ പരിസരത്തും മറ്റും കിടക്കുന്ന ചിരട്ടകളിലും പ്ലാസ്റ്റിക് കളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാം. പിന്നെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് പോലെയുള്ള പ്രവർത്തികൾ ഒഴിവാക്കാം ഇതിലൂടെ പല പകർച്ചവ്യാധികളും ഉണ്ടാകും. ഈരീതിയിൽ പരിസ്ഥിതിമലിനീകരണംനിയന്ത്രിച്ച് ലോകനന്മയ്ക്കായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |