ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കരുതി വയ്ക്കാം വരും തലമുറയ്ക്കായ്...

കരുതി വയ്ക്കാം വരും തലമുറയ്ക്കായ്...

സ്കൂൾ അവധി ദിവസം ഞാനും ഉപ്പയും ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പാടത്തേയ്ക്ക് പോയതായിരുന്നു പാടത്തിന്റെ അരികിലൂടെ ഒരു തോട് ഒഴുകുന്നുണ്ട് തോടിന്റെ അരികിലുള്ള വള്ളി പടർപ്പുകളിലും മറ്റും ധാരാളം പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും കിടക്കുന്നത് കണ്ടത്. ഇതെങ്ങെനെയാ ഉപ്പാ പ്ലാസ്റ്റിക് നിറയാൻ കാരണം ഞാൻ ഉപ്പയോടു ചോദിച്ചു അതിനുത്തരവാദി നമ്മളാണെന്നും നമ്മുടെ വീട്ടിൽ നിന്നും വലിച്ചെറിയുന്ന ഒരു കുപ്പിയാണെങ്കിൽ പോലും അത് എറിയുന്നത് പ്രകൃതിയുടെ ഹൃദയത്തിലേക്കാണെന്നും ഉപ്പ പറഞ്ഞപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു ഇനിയൊരിക്കലും ഞാൻ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയില്ല എന്ന് ഈ ഭൂമി ഇനി വരുന്ന തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ്.

ഹിബഷഹനാസ്
4 c ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ