ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം-2018
വിദ്യാരംഗം പ്രവർത്തനങ്ങൾ 2020-21
വിദ്യാരംഗം പ്രവർത്തനങ്ങൾ 2019-20
വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള വായനാ ദിന സന്ദേശവും പ്രതിജ്ഞയും 9-06-2019 രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ചുനടന്നു. വായനാ ദിന സന്ദേശം പ്രഭാവതി ടീച്ചർ നൽകി. വായനാ ദിന പ്രതിജ്ഞ എട്ടാംതരം എ ക്ലാസ്സിലെ സയനോര വായിച്ചുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിഭാഗം കൺവീനർ ഡോ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു.
വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു.
അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019
വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം (02_07_2019 TO 05-07-2019
തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല അമ്പങ്ങാട് എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടന്നുവരുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. പുസ്ത പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ 'ഹോം ലൈബ്രറി ഒരുക്കന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം പി.ടി എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാരതിഷേണായ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,ലൈബ്രറി കൗൺസിൽ കൺവീനർ സുനിൽ കമാർ എന്നിവർ ആശംസകൾപ്പിച്ച് സംസാരിച്ചു. മനോജ് പിലിക്കോട് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദി രേഖപ്പെടുത്തി.വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കറുടെ ചരമദിനമായ വായനാദിനത്തിൽ ആരംഭിച്ച പരിപാടി തുടരുകയാണ്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, പുസ്തകവിമർശനം, ആസ്വാദനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികളുടെ സൃഷ്ടിപരതയും സാഹിത്യാഭിരുചിയും വളർത്തുന്നു. ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ' ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. സാഹിത്യകാരന്മാരുടേയും ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടേയും വർണ്ണചിത്രങ്ങളാൽ സമ്പന്നമായ ചുമരുകൾ അറിവ് സമാർജനത്തിന്റെ ഇടമാണ് .ആ ചിത്രങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അറിവന്വേഷണ മത്സരവും സംഘടിപ്പിക്കുന്നു. അറിവന്വേഷണ മത്സരര മുംവായനയ്ക്കും സംവാദത്തിനും അറിവനുഭവങ്ങളുടെ പങ്കു വയ്ക്കലിനുമായി ഓലയിൽ പണി തീർത്ത വായനാ വീടും തച്ചങ്ങാട് ഹൈസ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിരിസുകളിലും ഒഴിവു സമയങ്ങളിലും കുട്ടികൾ വയനാ വീട്ടിലെത്തി ജ്ഞാനസമ്പാദനത്തിൽ പുതുതലമുറ തല്പരരാണെന്ന യാഥാർത്ഥ്യം സാക്ഷ്യപ്പെടുത്തുന്നു.വായനയ്ക്കായി ഒന്നിക്കാം എന്ന സന്ദേശത്തിലൂന്നി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച റീഡിങ്ങ് അംബാസഡർ എന്ന പദ്ധതി സംസ്ഥാന മികവ് പദ്ധതി എന്ന അംഗീകാരം നേടിയിട്ടുണ്ട്. പുസ്തക സംവാദം, പുസ്തക പരിചയം, സാഹിത്യ പ്രതിഭകളുമൊത്തുള്ള ഇടപെടൽ, വ്യത്യസ്ത കൃതികളിൽ പരാമർശിക്കപ്പെടു പ്രദേശങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ചും അവരവരുടെ അഭിരുചികൾക്കനുസരിച്ച് രചിക്കപ്പെട്ടവയുടെ ഡിജിറ്റൽ പ്രസിദ്ധീകരണവും, സമകാലിക വിഷയങ്ങളേയും കൃതികളേയും സ്കൂൾ കുട്ടി റേഡിയോയിലൂടെ പരിചയപ്പെടുത്തലും എല്ലാം റീഡിങ്ങ് അംബാസഡർമാരുടെ പതിവ് പ്രവർത്തനങ്ങളാണ്.അതു പോലെ ബാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ചുമതലക്കാരും റീഡിങ്ങ് അംബാസഡർമാർ തന്നെ.
വൈക്കം മുഹമ്മദ് ബഷീർ _ഓർമ്മ_അനുസ്മരണം_ക്വിസ് മത്സരം_07_07_2019
കഥകളുടെ സുൽത്താനായ മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം മനോജ് പീലിക്കോട് നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി യു.പി ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥിഖൾക്കുവേണ്ട് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർമാരായ ശ്രീജ എ.കെ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം ൻൽകി.
വായനാ പക്ഷാചരണം സമാപനംനടന്നു._08_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി വിഭാഗം, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്തഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായി ജൂൺ 19 മുതൽ ജൂലൈ 7വരെ സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവുംവാഗ്മിയും യുവ സാഹിത്യകാരനുമായ വിനോദ് കെ ആലന്തട്ട നിർവ്വഹിച്ചു. പ.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മിഥുൻ, സുജാത ബാലൻ, ഉണ്ണികൃഷ്ണൻ, ശ്രീജ എ.കെ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീൻ മനോജ് പീലിക്കോട് സ്വാഗതവും ലൈബ്രറി കൺവീനർ സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.
കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി -22_10_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നികൊണ്ട് പയ്യന്നൂർ കോളേജ് എൻ.എസ്. എസ് പത്താം യൂനിറ്റിലെ വിദ്യാർത്ഥികളുടെ ഇനി വരുന്നൊരു തലമുറയ്ക്ക് കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി. പത്തോളം നാടക കലകാരൻമാരാണ് നാടക സംഘത്തിലുണ്ടായത്. തെരുവു നാടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് രാമൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു.
മലയാള ദിനാഘോഷം-01-11-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മലയാള ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു ..കേരളത്തിന്റെ പ്രകൃതി ഭംഗി വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട സംഗീതശില്പം പരിപാടിയുടെ മാറ്റ് കൂട്ടി. ഒപ്പുമരം തീർക്കൽ, സെമിനാർ, പാട്ടും വരയും തുടങ്ങിയ പരിപാടികൾ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീജ എ.കെ, മനോജ് പീലിക്കോട്, അഭിലാഷ് രാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2019
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു-23-11-2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ്, തൃക്കരിപ്പൂർ ഫോക് ലാൻറുമായി ചേർന്ന് പഴമയുടെ കൈയ്യൊപ്പു ചാർത്തി പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചുപാളത്തൊപ്പി നിർമ്മാണ പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായി നിർവ്വഹിച്ചു. പഴമയിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള വീണ്ടെടുപ്പുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ത അവർ പറഞ്ഞു. പി' ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണർ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻ്റ് അംഗം സംഗീത് ഭാസ്കർ , പാളത്തൊപ്പി നിർമാണ വിദഗ്ദ്ധൻ മാധവൻ, എസ്.എം.സി ചെയർമാൻ നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതവും പറഞ്ഞു. മലയോര പ്രദേശത്ത് അധിവസിക്കുന്ന നാൽക്ക ദയ സമുദായ അംഗങ്ങളുമാണ് ഇന്നും പ്രധാനമായും കവുങ്ങിൻ പാള കൊണ്ട് തൊപ്പി നിർമ്മിക്കുന്നത്. പുനം കൃഷിക്കും വയൽ കൃഷിക്കുംപഴമക്കാർ ധരിച്ചിരുന്നത് കൊട്ടൻ പാള എന്ന പള്ളത്തൊപ്പിയാണ്. പ്ലാസ്റ്റിക്ക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടൻ പാളയെ ഈ രംഗത്തു നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.പാളത്തൊപ്പി നിർമ്മാണം പുതിയ തലമുറയ്ക്ക്. പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിൻ്റെ സമാപനം ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ നിർച്ച ഹിച്ചു. കെ. നിർമ്മല നന്ദിയും പറഞ്ഞു, മാധവൻ, കൃഷ്ണൻ, .എൻ.ബാലകൃഷണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പാളത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്.
സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ പി.വർഷയ്ക്ക് എ ഗ്രേഡ്
കാഞ്ഞങ്ങാട് നടന്ന 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകയുമായ പി.വർഷയ്ക്ക് എ ഗ്രേഡ് ലഭിച്ചു. മലയാളം കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ചതാണ് പി.വർഷ.കാലചക്രം ഉരുണ്ടു നീങ്ങുമ്പോൾ എന്ന കഥയാണ് വർഷയെ എ ഗ്രേഡിനർഹമാക്കിയത് . സംസ്ഥാന സ്കൂൾ കലോത്സവം മലയാളം കഥാരചനയിൽ എ ഗ്രേഡ് നേടിയ പി.വർഷയുടെ കഥ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://schoolwiki.in/images/7/7b/SSK2019-20_640_HS_A_9_12060.PDF
അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.(13-02-2020)
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടി റേഡിയോയിലൂടെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ റേഡിയോ ശബ്ദത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ ആരംഭിച്ചത്.പ്രാർത്ഥന, പ്രതിജ്ഞ, ശുഭദിന ചിന്തകൾ, പ്രസംഗം, വാർത്താ വായന എന്നിവ പ്രഭാത പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തി.ഉച്ചയ്ക്ക് റേഡിയോ ക്വിസും സംഘടിപ്പിച്ചു.2018 ജനുവരിയിലാണ് തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ 'കുട്ടി റേഡിയോ 'എന്ന പേരിൽ റേഡിയോ ആരംഭിച്ചത്.സ്റ്റാഫ് കൗൺസിലാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയത്.സർഗാത്മതയ്ക്ക് റേഡിയോ ആവിഷ്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം.അന്നത്തെ ജില്ലാ കലക്ടറും ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ. ജീവൻ ബാബുവാണ് റേഡിയോ പ്രക്ഷേപണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.എല്ലാ ദിവസവും വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ ചേർന്നാണ് പരിപാടി ആസുത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. റേഡിയോ പ്രക്ഷേപണത്തിനു വേണ്ടി സാങ്കേതികമായ സഹായം ചെയ്യുന്നത് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളാണ്. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=vvYI85Wt1GI&feature=share&fbclid=IwAR2gSH_oFrr8oDwO793z0P47ZaRpDQEeUtJ6kyyuHFQPPHu-GsMNi9ZnD5
"ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്. ക്യാമ്പയനിന്റെ ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
വിദ്യാരംഗം പ്രവർത്തനങ്ങൾ 2018-19
വിദ്യാരംഗം കൺവീനർ മനോജ് കുമാർ പീലിക്കോട്
തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു (19-06-2018)
ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്മാൻ- ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹമാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് കുമാർ പനയാൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)
വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.
വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)
തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.
തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)
തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന, ഓൺ ലൈൻ പ്രശ്നോത്തരി, ഡിജിറ്റൽ ക്വിസ് എന്നിവ നടന്നു വരുന്നു. കുട്ടികളുടെ സർഗശേഷി കണ്ടെത്താനായി എഴുത്തുപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.പുസ്തകോത്സവം വെള്ളിയാഴ്ചസമാപിക്കും
വേറിട്ട അനുഭവമായി ഡിജിറ്റൽ സാഹിത്യ ക്വിസ്(27-06-2018)
വായന പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലും ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബിന്റെ സഹകരണത്തേടെ യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ ആറ് വ്യത്യസ്ത മേഖലകളെ ഓഡിയോ,വീഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ഓഡിയൻസിനുള്ള പ്രത്യേകമത്സരവും സമ്മാനവും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം തരം എ ക്ലാസ്സിലെ നീരജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ ഡോ.കെ.സുനിൽ കുമാറും, അഭിലാഷ് രാമനുമാണ് ക്വിസ്സ് മാസ്റ്റേർസ്.
ബഷീർ അനുസ്മരണ ദിനം ആചരിച്ചു(05-07-2018)
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)
തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.
വിദ്യാരംഗം പ്രവർത്തനങ്ങൾ 2017-18
വായനോദ്യാനത്തിൽവെച്ച് ഉച്ചക്കൂട്ടം ഉദ്ഘാടനം ചെയ്തു
തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ചു കുട്ടികൾക്ക് വായനാ ലോകം തുറന്നു കൊണ്ട് വായനോദ്യാനം ഉച്ച കൂട്ട പുസ്തക ചർച്ചകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മുറ്റത്തുള്ള പാലമര ചുവട്ടിൽ ആസ്വാദകരായ കുട്ടികളും അധ്യാപകരും ഒത്തു കൂടി രണ്ടാഴ്ചയിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളിലെ സൃഷ്ട്ടികൾ അവതരിപ്പിക്കുകയും ആസ്വാദന ചർച്ചകൾ നടത്തുകയും ചെയ്യുന്നു. "വായനോദ്യാനം ഉച്ചക്കൂട്ടം "സാക്ഷരതാ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും കാൻഫെഡ് പ്രവർത്തകനുമായ സി.പി.വി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു . സീനിയർ അദ്ധ്യാപകൻ ബാലകൃഷ്ണൻ.കെ അധ്യക്ഷം വഹിച്ചു . കെ വി ഗംഗാധരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി . ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അപർണ എം.ടി വാസുദേവൻ നായരുടെ കളിവീട് എന്ന കഥ അവതരിപ്പിച്ചു . വിജയകുമാർ എ , ശ്രീജിത്ത് എം, ജെസിത കെ.ആർ , സുധാ പ്രശാന്ത് കെ.വി എന്നിവർ ആശസകൾ നേർന്നു. ലൈബ്രറി കൺവീനർ ഡോ. സുനിൽ കുമാർ സ്വാഗതവും ഭാഷാധ്യാപകൻ എം. അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു