വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെകാലം
അതിജീവനത്തിന്റെകാലം
പഴറ എന്ന ഒരു കൊച്ചു ഗ്രാമം. അവിടെത്തെ ഏറ്റവും വലിയ പണക്കാരൻ ആയിരുന്നു ജേക്കബ് മത്തായി ആലിസ്, ജേക്കബ് മത്തായി ഇരുവരും മടിയൻ മാരായി രുന്നു. അവർക്ക് അനുജനായ ആലിസ്സിനെ ഇഷ്ടം ഇല്ലായിരുന്നു. അവർ ഒറ്റക്ക് കോഴിയും മറ്റു ശരീരത്തിന് ദോഷം ഉണ്ടാക്കുന്ന ആഹാരം മാത്രം കഴിക്കുകയുള്ളൂ. എന്നാൽ അനുജന് ഇതൊന്നും നൽകില്ല അവനു കഞ്ഞിയും പിന്നെ തോട്ടത്തിലെ മരിച്ചിനിയും മാത്രം നൽകുകയുള്ളൂ. മാത്രമല്ല അവർ കുഴിമടിയൻമാരായിരുന്നു. അത് കൊണ്ട് മുഴുവൻ പണിയും ചെയ്തിരുന്നത് അനുജനായിരുന്നു. അവൻ നല്ലരീതിയിൽ ജോലിചെയ്യും. അപ്പോൾ അവർ ഒന്നും ചെയ്യാതെ കുഴി മടിയനായി ഇരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അവരുടെ നാട്ടിൽ ഒരു ഫാക്ടറി വരുന്നത്.അവിടെ നടന്ന ഒരു പിഴവ് മൂലം നാടാകെ ഒരു രോഗത്തിനു അടിമ പ്പെടേണ്ടി വന്നു. അവിടെ ഉള്ളവർ രോഗം മൂലം മരണപ്പെട്ടു തുടങ്ങി എന്നാൽ ഇതിനു ഒരു വഴിയും കണ്ടെത്താൻ സാധിച്ചില്ല . അങ്ങനെ അവർ സിറ്റിയിൽ പോയി അവിടെത്തെ ഡോക്ടർ മാരോടു കാര്യം പറഞ്ഞു. അങ്ങനെ ഡോക്ടർ ഗ്രാമത്തിൽ വന്നു. അവർ രോഗകികളെ പരി ശോധിച്ചു. അതിനു അവർ ഇംഗ്ലീഷിൽ ഒരു പേര് പറഞ്ഞു.അത് മൂലം ആരും പുറത്ത് ഇറങ്ങരുത് എന്നും രോഗികൾ പരസ്പരം ബന്ധപ്പെടരുത് എന്നും നിർദ്ദേശിച്ചു.അത് പക്ഷെ അത് വളരെ വൈകിയിരുന്നു . അത് ആ ഗ്രാമത്തി ലെ ഭൂരിഭാഗം ബാധിച്ചു. ആരും പുറത്തൊന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി . അപ്പോൾ രോഗം ബാധിച്ചവരെ പ്രതേകം മാറ്റി. അങ്ങനെ അത് ആലി സിന്റെ വീട്ടിലും എത്തി എന്നാൽ അത് ആലിസിനെ ബാധിചില്ല ആലിസ് നല്ല പരിശ്രമിയും ജോലിചെയ്യുന്നതും കൊണ്ടും നല്ല ആഹാരം കഴിക്കുന്നത് കൊണ്ടും അവന്റെ ശരീരം അതിനെ പ്രതിരോധിച്ചു . അങ്ങനെ ആ വീട്ടിൽ അവനെ മാത്രം രോഗം ബാധിച്ചില്ല. അതിൽ നിന്ന് അവരുടെ വീട്ടിലെ എല്ലാരും മനസിലാക്കി നല്ല മനസ്സും ആരോഗ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയുംതരണം ചെയ്യാം എന്ന് അല്ലെങ്കിൽ അതി ജീവിക്കാം എന്ന് അവർ മനസിലാക്കി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |