പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/സകൂൾ അടച്ച ദിവസം
സകൂൾ അടച്ച ദിവസം
രാവിലെ എട്ടു മണി. അടുക്കളയിൽ അമ്മ ഭക്ഷണം ഉണ്ടാക്കുകയാണ്. എൻ്റെ സ്കൂൾ വണ്ടി വരാറായില്ലേ? എനിക്ക് സകൂ ളിൽ പോകാനുള്ളതാണ്. ഞാൻ പറയുന്നതൊന്നും അമ്മ കേട്ടില്ല. ധൃതി പിടിച്ച് ജോലി ചെയ്യുകയാണ്. ഞാൻ ബാഗുമെടുത്ത് അടുക്കളയിൽ ഇരുന്നു. അപ്പോൾ അമ്മ എന്നെ നോക്കി. പുസ്തകം അടുക്കളയിലാണോ വെക്കുന്നത്? നിനക്ക് പോകാനുള്ള സമയമായിട്ടില്ല. വന്ന് ഭക്ഷണം കഴിക്ക്. അമ്മ പറഞ്ഞു. വണ്ടി വരാൻ ഇനിയും ഒരു മണിക്കൂറുണ്ട്.ഞാൻ ചേച്ചിയെ വിളിച്ചു.. അകത്തൊന്നും കണ്ടില്ല. മുറ്റത്തിറങ്ങി നോക്കി. ഓ! ഇവിടെയുണ്ടായിരുന്നോ? ചേച്ചി ചെടികൾക്ക് വെള്ളം നനയക്കുകയാണ്.കുറെ ചെടികൾ നട്ടിട്ടുണ്ട്.തുളസിച്ചെടിയുടെ അടുത്തു നിന്നപ്പോൾ നല്ല മണമാണ്.പല നിറത്തിലുള്ള ഓണപ്പൂക്കളുണ്ട്. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെക്കിപ്പൂ തരുന്ന ചെടി നീളത്തിൽ വളർന്ന് ഒടിഞ്ഞു നിൽക്കുന്നു. ഏച്ചി വെള്ളം നനയ്ക്കുമ്പോൾ എന്നെ നോക്കി. എൻ്റെ ചെടിയൊന്നും പറിച്ചിടരുത്. നീ ഇവിടെ നിൽക്കണ്ട. കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. പരിസ്ഥിതി ദിനത്തിൽ ടീച്ചർ എനിക്ക് തന്ന കൊന്ന ത്തൈ ഞാൻ വീട്ടുപറമ്പിൽ നട്ടിരുന്നു. അവിടേക്ക് ഓടി.അയ്യോ! അതിൻ്റെ കുറച്ച് ഇലകൾ ഉണങ്ങിയിരിക്കുന്നു .വെള്ളം തീരെയില്ല. അതിന് ഞാൻ വെള്ളം ഒഴിച്ചു കൊടുത്തു.വൈകുന്നേരം വന്നാൽ ഞാൻ നിനക്ക് ഇനിയും വെള്ളം തരാം. ഞാൻ പറഞ്ഞു. നീ എന്തിനാ അവിടെ നിൽക്കുന്നത്? നിനക്ക് സ്കൂളിൽ പോവേണ്ടേ? ഏച്ചി എന്നെ വിളിച്ചു.ഇത് എൻ്റെ ചെടിയാണ്. പക്ഷെ ഇത് എൻ്റെ ചെടിയാണ്. ഞാൻ പറഞ്ഞു. ആരും കേട്ടില്ല. വണ്ടിയുടെ ശബ്ദം കേട്ട് ഞാൻ ഓടി. അത് മീൻ വണ്ടിയാണെന്ന് പറഞ്ഞ് അമ്മ എനിക്കും ഏച്ചിക്കും ഭക്ഷണം തന്നു .ഞാൻ സ്കൂളിൽ പോകാനിറങ്ങി. അമ്മമ്മ പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. സ്കൂളിൽ വാർഷികമായോ? മോനിന്ന് സ്കൂളിൽ പോവണ്ടേ? അമ്മമ്മ ചോദിച്ചു .അടുത്ത ആഴ്ചയാ വാർഷികാഘോഷം. ഞാൻ കഥയും പാട്ടുമെല്ലാം പഠിച്ചു വെച്ചിട്ടുണ്ട്. അസംബ്ലിയിൽ ടീച്ചർ കൊറോണ വൈറസിനെ കുറിച്ച് വിശദമായി പറഞ്ഞു. കുട്ടികൾ പത്ര വാർത്തയും വായിച്ചു. ഞങ്ങൾ റേഡിയോയെ കുറിച്ച് ക്ലാസിൽ പറഞ്ഞു. ആത്മകഥ എങ്ങനെയായിരിക്കണമെന്നും മനസ്സിലാക്കി.കഥയും കവിതയും പ്രാക്ടീസ് ചെയ്തു. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് കാര്യങ്ങൾ മാറിയത്.സ്കൂൾ അടക്കുകയാണെന്ന അറിയിപ്പ് കിട്ടി. വീട്ടിൽ എല്ലാവരും അടങ്ങിയിരിക്കണം.പുറത്തൊന്നും പോകരുത്. കൈകൾ സോപ്പിട്ട് കഴുകണം. ശുചിത്വം പാലിക്കണം. ഇങ്ങനെ എല്ലാ കാര്യങ്ങളും അധ്യാപകർ ഞങ്ങൾക്ക് പറഞ്ഞു തന്നു. ഈ വർഷം നാലാം ക്ലാസിൽ നിന്നും പോകുന്ന ഏട്ടൻമാരും ഏച്ചിമാരും സംസാരിച്ചു. എല്ലാവർക്കും സങ്കടമായി. എനിക്കും... വീട്ടിലെത്തിയപ്പോൾ ഞാൻ അമ്മമ്മയോട് പനിയെക്കുറിച്ച് പറഞ്ഞു. അപ്പോൾ അച്ഛൻ രാവിലെ പറഞ്ഞിരുന്നുവെന്ന് അമ്മമ്മ പറഞ്ഞു. ഇതെന്തൊരു പനിയാണ് .ഇതുവരെ കേൾക്കാത്ത പനി. ഇപ്പോളത്തെ മനുഷ്യരെ പോലെ തന്നെ. അമ്മമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഏച്ചിക്കുംചിരി വന്നു. ഞാനും ഏച്ചിയും ചുറ്റുപാടും ഉണ്ടായിരുന്ന പാഴ്വസ്തുക്കൾ വൃത്തിയാക്കി. പക്ഷികൾക്ക് കുടിക്കാനായി വെച്ച വെള്ളം മാറ്റി പുതിയത് നിറച്ചു.വയലിലെ പച്ചക്കറികൾ തീരാറായെന്ന് അമ്മ പറഞ്ഞു. ചീര, വെണ്ട. താലോലിക്ക, കൈപ്പക്ക ഇതിൻ്റെയൊക്കെ വിത്തുകൾ നമുക്ക് പറമ്പിൽ നടാമെന്ന് മൂത്ത പറഞ്ഞു. ഞങ്ങളും കൂടെയുണ്ട്. എല്ലാവരെയും കുറച്ച് ദിവസം വീട്ടിൽ തന്നെ കിട്ടുമല്ലോ എന്നോർത്ത് അമ്മമ്മയ്ക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ