ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കു, ജീവൻ നിലനിർത്തു

പരിസ്ഥിതിയെ സംരക്ഷിക്കു, ജീവൻ നിലനിർത്തു

ജൈവവൈവിധ്യത്താൽ സമ്പന്നമായ നമ്മുടെ പരിസ്ഥിതി ജീവജാലങ്ങൾക്ക് ദൈവം നൽകിയ ഒരു വരദാനമാണ്. നമ്മുടെ ചുറ്റും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനായി സജ്ജമായി നിൽക്കുന്ന ഒന്നാണ് നമ്മുടെ പരിസ്ഥിതി. വൃക്ഷലതാധികളും ജലസ്രോതസുകളും ശുദ്ധവായുവും എല്ലാം തന്നെ പരിസ്ഥിതി നമുക്കായി ഒരുക്കിവച്ച സംഭാവനകളാണ്. 'പരിസ്ഥിതി ' എന്ന പദത്തിന്റെഅർത്ഥവും വ്യാപ്തിയും തികച്ചും അവർണനീയമാണ്. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ ഭക്ഷണം, ശാന്തമായ അന്തരീക്ഷം എന്നിവയെല്ലാം ഒരു ജീവന്റെ നിലനിൽപ്പിന് തീർത്തും അനിവാര്യമാണ്. മുൻകാലങ്ങളിൽ പരിസ്ഥിതി പരിപൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരുന്നു. പരിസ്ഥിതിയെ ആരാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പച്ച പരവതാനി വിരിച്ച പോലുള്ള ഹരിതവനങ്ങൾ, പരിസ്ഥിതിയെ സുന്ദരവും സമ്പന്നവുമാക്കിയ ഒന്നായിരുന്നു. എന്നാൽ വർത്തമാനകാലത്ത് ഈ അവസ്ഥ മാറി മറിഞ്ഞിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം തീർത്തും അനിവാര്യമായ ഒരു സാഹചര്യത്തിലാണ് ഇന്ന് നമ്മൾ എത്തിപ്പെട്ടിരിക്കുന്നത്.ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. നമുക്ക് ചുറ്റുമുള്ള പരസ്ഥിതിയെ നാം ദിനംപ്രതി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. 'മാനവരാശി' തങ്ങളുടെ സ്വർത്ഥ താല്പര്യങ്ങൾക്കും ലാഭമോഹങ്ങൾക്കും വേണ്ടി പ്രകൃതിയെ അല്ലങ്കിൽ പരിസ്ഥിതിയെ പരമാവധിയിലും ഉപരി ചൂഷണം ചെയ്യുകയാണ്.ശുദ്ധമായ വായുവിന്റെ ഉറവിടമാണ് വനങ്ങൾ . ആ വനങ്ങൾ വെട്ടിനശിപ്പിച്ചു കെട്ടിട സമുച്ചയങ്ങൾ പണിതു കൂട്ടുകയാണ്. ശുദ്ധജലസമ്പുഷ്ടവും ജൈവ വൈവിധ്യവുമാർന്ന നദീതടങ്ങളിൽ നിന്ന് മണൽ വരിയും, വ്യവസായ ശാലകളിലും മറ്റുസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിട്ടും ശുദ്ധമായ ജലസ്രോതസുകളെ നശിപ്പിച്ചു. ഇതു കൂടാതെ പരസ്ഥിതിക്കും സർവ്വജീവജാലങ്ങൾക്കും വിപത്തായ 'പ്ലാസ്റ്റിക് ' ഉപയോഗം പരിസ്ഥിതി നശീകരണത്തിന്റെതോത് കൂടി .മണ്ണിലോ, ജലത്തിലോ, ഒന്നും നശിക്കാതെ വർഷങ്ങളോളം നിലനിൽക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതി നശീകരണത്തിന്റെ ആക്കം കൂട്ടി. ഇപ്രകാരം പരിസ്ഥിതി ദിവസേന നശിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 'പരിസ്ഥിതി സംരക്ഷണം' തീർത്തും അനിവാര്യമാണ്. ജീവൻ്റെ നിലനിൽപ്പിന് തന്നെ ആധാരമാണ് പരിസ്ഥിതി. എന്നിട്ടുപോലും ആധുനിക ജനത തങ്ങളുടെ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്. ഇപ്രകാരം നശിക്കപ്പെടുന്നപരിസ്ഥിതി വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണന്ന കാര്യം നാം ഓർക്കേണ്ടത് ആവശ്യമാണ്. മാനുഷികാവശ്യങ്ങൾ നിറവേറ്റി ജീവന്റെതുടുപ്പിനു തന്നെ അനിവാര്യവും അത്യന്ത്യാപേക്ഷിതവുമായ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് അതിനാൽ തന്നെ പരിസ്ഥിതിയോടിണങ്ങിയുള്ള ജീവിത ശൈലി നയിക്കുകയും പരിസ്ഥിതി വരദാനങ്ങളെ സംരക്ഷിക്കേണ്ടതും തീർത്തും അനിവാര്യമാണ്. പരിസ്ഥിതി ദിനംതോറും സംരക്ഷിക്കപ്പെടേണ്ടതാണ്. വൃക്ഷങ്ങൾ നട്ടുവർത്തിയും ജലസ്രോതസുകളെ മാലിന്യവിമുക്തമാക്കിയും, പ്ലാസ്റ്റിക് ഉപയോഗം കുറച്ചും ഒക്കെ ഒരു പരിധിവരെ സംരക്ഷണം ഉറപ്പാക്കാം. എന്നാൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന മാനവരാശിയുടെ മനോഭാവത്തിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. "പരിസ്ഥിതി സംരക്ഷണം ജീവന്റെ സംരക്ഷണം " തന്നെയാണ് അതിനാൽ നമുക്ക് ഓരോരുത്തർക്കും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പ്രയത്നിക്കാം

അഭിനയ S.S
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം