പ്രഭാതത്തിൽ ഉണരേണം
പല്ല് നന്നായ് തേയ്ചിടേണം
കുളികഴിഞ്ഞ് ശുദ്ധമായിടേണം
നല്ല വസ്ത്രങ്ങൾ അണിഞ്ഞിടേണം
കാപ്പി നന്നായ് കഴിച്ചിടേണം
സ്കുളിൽ എത്തി പഠിക്കേണം
തിരികെ വന്നു കുളിക്കേണം
പ്രാർഥനകൾ നടത്തേണം
പാഠങ്ങൾ നന്നായ് പഠിച്ചിടേണം
അത്താഴം കഴിച്ചിടേണം
അന്നന്നു ചെയ്തവയോർത്തിടേണം
സ്വപ്നങ്ങൾ കണ്ടങ്ങുറങ്ങിടേണം