ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മാറ്റങ്ങൾ ലോക്ക് ഡൗണിൽ

ജന ജീവിതത്തെ സ്തംഭിപ്പിക്കുന്ന ഈ ലോക്ഡൗണിൽ പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ ഒട്ടേറെയാണ്.പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ എല്ലാംതന്നെ നല്ലതിനാണ്. മനുഷ്യരുടെ ദുഷ്‍പ്രവൃത്തികളിൽ നിന്ന് പ്രകൃതി രക്ഷപെട്ടുകൊണ്ടിരിക്കുന്നു . ശുദ്ധമായ വായു മുതൽ മനുഷ്യരുടെ ഇടപെടലുകളിൽനിന്ന് സ്വതന്ത്രമാക്കപ്പെട്ട വന്യജീവികൾ വരെ എല്ലാം നല്ലതു തന്നെ. കേരളത്തിൽതന്നെ വനത്തോട് അടുത്തുള്ള റോഡുകളിൽ മനുഷ്യർ ഇല്ലാതായതോടെ വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്നത് നാം കാണുന്നുണ്ട് .ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും മറ്റുമുള്ള വിഷവാതകങ്ങളും പുകയും ഇല്ലാതായതോടെ അന്തരീക്ഷം പതിന്മടങ്ങ് ശുദ്ധമായിരിക്കുന്നു. സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നിലച്ചതോടെ വെനീസിലെ കനാലുകളിലെ വെള്ളം തെളിഞ്ഞിരിക്കുന്നു .അവിടെ ഡോൾഫിനും അരയന്നങ്ങളും തിരിച്ചെത്തിയിരിക്കുന്നു.യൂറോപ്പിലും യുകെയിലും നൈട്രജൻ ഡയോക്സൈഡ് പൊടിപടലങ്ങൾ തുടങ്ങിയവയുടെ അളവിൽ ഗണ്യമായ കുുറവ് രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യരുടെ ജീവൻ രക്ഷപ്പെടുത്താൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പ്രകൃതിയുടെ രക്ഷക്കെത്തിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം വുഹാനിലെ വിഷവാതകങ്ങളുടെ അളവ് 21 ശതമാനം വരെ താഴേക്ക് വന്നിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ലോക്ക്ഡൗണിൽ നമ്മൾ തിരിച്ചറിയേണ്ട പ്രധാന വസ്തുത ഇതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നത് മനുഷ്യൻ മാത്രമാണ് എന്ന സത്യം.


രോഹൻ മാത്യു
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം