സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

1937- ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്. മുഖ്യമായും ശ്വാസനാളിയെ ആണ്

കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ വൃക്കസ്തംഭനം ഉണ്ടായി മരണവും സംഭവിക്കും. കൊറോണ വൈറസ്സിന ഈ പേരു വന്നത് സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ ഉള്ളതിനാലാണ്.

ആരോഗ്യമുള്ളവരിൽ ഈ വയറസ് അപകടകാരിയല്ല. എന്നാൽ രോഗ പ്രതിരോധ വ്യവസ്ഥ ദുർബലമായ- വരില് ഗർഭിണികളിലും പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും.

കൊറോണാ വൈറസിനെ തടയാൻ നമുക്ക് ചെയ്യാവുന്നത്

1. കൈകൾ ഇടയ്ക്കിടെ സോപ്പോ/സാനിടൈസേർ ഉപയോഗിച്ച് കഴുകുക.

2. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒരു തൂവാല കൊണ്ട് മുഖവും വായും പൊത്തി പിടിക്കുക.

3. സാമൂഹിക അകലം പാലിക്കുക.

ദേവിക സന്തോഷ്
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം