വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
കൊറോണയായതിനാൽ സ്കൂൾ പെട്ടന്ന് അടച്ചു പ്രതീക്ഷിക്കാതെ കുട്ടുകാരെ പിരിയേണ്ടി വന്നു. എന്റെ എട്ടാം പിറന്നാളായിരുന്നു മാർച്ച് പതിനാറാം തിയതി. എല്ലാവർക്കും മധുരം നൽകണം പുതിയ ഉടുപ്പ് ധരിക്കണം എന്ന് വിചാരിക്കുമ്പോഴാണ് ഈ വാർത്ത കേട്ടത്. വീട്ടിൽ വന്നപ്പോൾ അമ്മ കൊറോണ രോഗമുണ്ടാക്കുന്ന ഒരു വൈറസ് ആണെന്നും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുമെന്നും പറഞ്ഞു. മൂത്തമ്മയുടെ മകൾ നിയേച്ചി രണ്ടു ദിവസം വീട്ടിൽ നില്കാൻ വന്നതായിരുന്നു. പെട്ടന്നായിരുന്നു ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചത്. നിയേച്ചിക്ക് ഒരു മാസം നമ്മുടെ അടുത്ത് നിൽക്കേണ്ടി വന്നു. കൊറോണ ആയിരക്കണക്കിന് കൊന്നു എന്നറിയുമ്പോൾ വിഷമമായി. പുറത്തിറങ്ങിയാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മാസ്ക് ധരിക്കണം. മറ്റുള്ളവരുമായി അകലം പാലിക്കേണം. സർക്കാർ നിർദേശം നാം പാലിക്കേണം കോറോണയെ നാം അകറ്റാൻ പ്രയത്നിക്കണം. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിനു നാം എല്ലാവരും അവരോടു കടപ്പെട്ടിരിക്കുന്നു .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |