മലരണിക്കാടുകളുടെ കേരളം
മാമലകളുടെ കേരളം
മരിക്കുന്നെൻ കേരളം
മാനവർതൻചെയ്തികളാലേ
കുന്നുകൂടും കൂമ്പാരങ്ങൾ
കുതിച്ചുപായുംപുകവണ്ടികൾ
കൂകിപ്പാറുംവിഷവായുവും
കൊല്ലുന്നെൻ കേരളത്തെ
കാക്കണംഭൂമിയെന്നെന്നും
കഴിയണം നമുക്കെന്നും
മണ്ണിന്റെ മക്കളാം മനുജന്
കഴിയട്ടെ ഇനിയെങ്കിലും