ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വമെത്ര മഹത്വം

ശുചിത്വമെത്ര മഹത്വം

മണ്ണും മനസ്സും
വിശുദ്ധിയുടെ
നിറവിലെങ്കിൽ
അതിനപ്പുറം
പരിശുദ്ധിയുണ്ടോ ഇവിടം...!?

ആരോഗ്യമെത്ര
സുന്ദരം
വ്യായാമ സമീകൃതങ്ങളിൽ
ജീവിതം നിറയെ
ഒരുക്കിയെടുക്കുന്നുവെങ്കിൽ
ആധികളുണ്ടാവുമോ
ആർക്കെങ്കിലുമിവിടം..!?

രോഗപ്രതിരോധം
എത്ര സാന്ത്വനം
കരുതലിന്റെ കരങ്ങളെ
ചേർത്തുപിടിച്ചു
ഉണർന്നാൽ ജീവിതം നിറയെ
പിന്നെ,
പറയാൻ
ബാക്കിയുണ്ടാവുമോ
പരിഭവങ്ങൾ ഇവിടം...?!

‍ഷഹ്]ല
9 B ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത