കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
പ്രകൃതിയുടെ സൗന്ദര്യം മറന്ന് പുതിയ നഗരത്തിലെത്തിയിരിക്കുകയാണ്. ഇതുവരെയും കാണാത്ത കാഴ്ചകൾ എൻ്റെ മനസ്സിൽ കടന്നു കയറി നഗരവീഥിയിലൂടെ നടക്കുമ്പോൾ പുഴകളുടെ കളകളാരവമല്ല മറിച്ച് മത്സരം വെച്ച് പായുന്ന വണ്ടികളുടെ അപശബ്ദമാണ്! എന്നാൽ ജീവിത സൗകര്യങ്ങൾ എന്നെ നന്നേ ആകർഷിച്ചു.ആകാശം മുട്ടുന്ന ഒരു കൂറ്റൻ കെട്ടിടത്തിൻ്റെ ഒരു കോണിലാണ് താമസം. അച്ഛന് നഗരത്തിലേയ്ക്ക് ജോലി കിട്ടിയതുകൊണ്ടാണ് ഈ സൗകര്യങ്ങൾ ജീവിതത്തിലേയ്ക്ക് വന്നത് . നഗരത്തിലെ പുതിയ സ്കൂള് എന്നെ വല്ലാതെ ആകർഷിച്ചു. എനിക്കവിടെ ഒരു കൂട്ടുകാരിയെ കിട്ടി .അവളുടെ കയ്യിൽ എന്തെല്ലാം സാധനങ്ങളാ! ഞാൻ കാണാത്തവ! അതെല്ലാം പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണ് ! വീട്ടിൽ ചെന്ന യുടൻ പുതിയ സ്കൂളിലെ വിശേഷങ്ങൾ അമ്മയോടു പറഞ്ഞു "അമ്മേ നമുക്കും വാങ്ങണം പ്ലാസ്റ്റിക്ക് സാധനങ്ങൾ " ." അത് ശരിയാപ്ലാസ്റ്റിക്കാനല്ലത്.അതാവുമ്പോൾ ഉപയോഗം കഴിഞ്ഞാൽ കത്തിച്ചു കളയാമല്ലോ! പിന്നെ ഒട്ടും താമസിച്ചില്ല പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളെ കൊണ്ടു നിറഞ്ഞു നമ്മുടെ വീട് .പ്ലാസ്റ്റിക് എന്ന രാക്ഷനെ ക്ഷണിച്ചു വരുത്തിയതാണ്. എന്നാൽ ജീവിത സൗകര്യങ്ങൾ തീർത്ത മായാവലയത്തിൽ അകപ്പെട്ട എനിക്ക് ഇതു തിരിച്ചറിയാനായില്ല. ദിവസങ്ങൾ കടന്നു.പിന്നെ ഒട്ടും താമസിച്ചില്ല. മാറാരോഗങ്ങൾ എൻ്റെ ജീവിതത്തെ കാർന്നു തിന്നു. ഗ്രാമത്തിൻ്റെ നന്മ മറന്ന് നഗരത്തിൻ്റെ മായിക വലയത്തിൽ അകപ്പെട്ടതാണ് തെറ്റ് എന്ന് എനിക്കു മനസ്സിലായി. ആദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്കിലും കുളിർമയുള്ള കാറ്റിൻ്റെ തണുപ്പിൽ അറിയാതെ ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.പെട്ടെന്ന് ഒരു ദിവ്യവെളിച്ചം പ്രത്യക്ഷപ്പെട്ടു.അത് ഭൂമിദേവി ആയിരുന്നു. എന്നെ രക്ഷിക്കണം .പ്ലാസ്റ്റിക്ക് മുക്തമായതും മലിനമാകാത്തതുമായ ഒരു പ്രകൃതിയെ നിങ്ങൾ സൃഷ്ടിക്കണം അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഞാൻ നിറയെ സമ്മാനങ്ങൾ തരും. പിന്നെ ഒട്ടും താമസിച്ചില്ല എല്ലാവരും ചേർന്ന് പ്ലാസ്റ്റിക് മുക്തമായ, മലിനമാകാത്ത ഒരു പ്രകൃതിയെ സൃഷ്ടിച്ചു ഉടൻ തന്നെ ഭൂമിദേവി നിറയെ സമ്മാനങ്ങൾ നൽകി .മരങ്ങളുംപൂക്കളും പുഴകളും മലകളും അങ്ങനെ അങ്ങനെ....... മധുരമായ കാഴ്ചകൾ പിന്നെയും തിരിച്ചെത്തി.പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു ഞാൻ കണ്ടത് ഒരു സ്വപ്നമായിരുന്നോ? ഒരു സ്വപ്നത്തെ എന്തുകൊണ്ട് പ്രാവർത്തികമാക്കിക്കൂടാ. അപ്പോഴാണ് ഞാനത് കണ്ടത് ഉണങ്ങിയ മരത്തിൻ്റെ ചില്ലയിൽ ഇപ്പോഴും ഒരില ബാക്കിയാണ് പ്രതീക്ഷയുടെ നാമ്പുകൾ ഇനിയും അവശേഷിക്കുന്നു.........
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ