ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/പുലരിയുടെ വസന്തം

പുലരിയുടെ വസന്തം

ഇതു ഒരു കോവിഡ് കാലം.

രാവിലെ എഴുന്നേൽക്കണ്ട.

സ്കൂളിലും പോകേണ്ടാ.

നിശബ്ദതയുടെ ഏകാന്തതയിൽ ഞാൻപ്രകൃതിയെ ആസ്വദിച്ചു.

പ്രഭാത കിരണങ്ങൾ ഏറ്റു കിടക്കുന്ന പുൽത്തകിടികൾ

കിളികളുടെ കളകള ശബ്ദം

ഇളം തണുത്ത മനസിനെ കുളിർമയണിയിക്കുന്നു.

ഹാ! എന്ത് മനോഹരമീ കാഴ്ചകൾ

ഇത്ര നാളും ഞാനീ പ്രഭാതത്തെ അറിയാതെ പോയി.

ഈ കൊറോണക്കാലം

എനിക്കു കാണിച്ചു തന്നു ഒരു പുലരിയുടെ വസന്തത്തെ.

 

ഫാത്തിമ.J.മുജീബ്
IV A ഗവ.എൽ.പി.സ്കൂൾ,പാച്ചല്ലൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത