ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/അവരിനി തിരികെ വരുമോ

അവരിനി തിരികെ വരുമോ ?

പ്രളയാനുഭൂതിയിൽ നമ്മളെ വേർപ്പെട്ടു പോയ
പൊൻ പ്രാക്കളെ നിങ്ങളെങ്ങു പോയ്
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ
ചൊന്ന നിങ്ങളെങ്ങു പോയ്

സ്നേഹവും കാരുണ്യവും കത്തിജ്വലിക്കുന്ന
എൻ്റെ നാട്ടിൽ നിന്നെങ്ങു മറിഞ്ഞു പോയ്
പേമാരി പെയ്തിറങ്ങുമ്പോൾ
എൻ നെഞ്ചിനുള്ളിൽ നീറ്റലാണ്

എന്നാകിലും തളരില്ല എൻ്റെ
 മലയാള നാടിൻ്റെ പൊന്നോമനകൾ
വയൽ വരമ്പിലും പാടത്തുമെല്ലാം
കളി ചൊല്ലി കളിച്ച എൻ്റെ കൂട്ടുകാരെവിടെ
അവരിനി തിരികെ വരുമോ ---------
 

വിസ്മയ വി
8 B ഗവ. എം ആർ എസ് പൂക്കോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത