മറുപടി

 ആഴത്തെ കുറിച്ച് കടലിനോട് ചോദിച്ചപ്പോൾ മറുപടി സ്നേഹമായിരുന്നു....


 ഉയരത്തെ കുറിച്ച് ആകാശത്തോട് ചോദിച്ചപ്പോൾ മറുപടി നന്മ ആയിരുന്നു...


 വിശാലതയെ കുറിച്ച് മരുഭൂമിയോട് ചോദിച്ചപ്പോൾ മറുപടി മനസ്സായിരുന്നു...


 ദൂരത്തെ കുറിച്ച് യാത്രയോട് ചോദിച്ചപ്പോൾ മറുപടി അറിവായിരുന്നു...


 സ്വാതന്ത്ര്യത്തെ കുറിച്ച് കാറ്റിനോട് ചോദിച്ചപ്പോൾ മറുപടി ചിന്തകളായിരുന്നു...
 

അശ്വിൻ ഷിബു
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത