എന്റെ ഗ്രാമവും ശുചിത്വ ശീലവും
സ്കൂൾ അവധിക്കാലം കുട്ടികൾ ഏറെയുും കളിച്ചുല്ലസിക്കുന്ന ഈ രണ്ടുമാസക്കാലം. മാവും പ്ലാവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാലമാണ് ഈ സമയം.
പെൺകുട്ടികൾ വീട്ടുമുറ്റത്തും ആൺകുട്ടികൾ വയലിലും പറമ്പത്തും കളിക്കുകയാണ്. കൂട്ടത്തിൽ കുറച്ചുുവികൃതിക്കുട്ടികൾ എല്ലായിടത്തും ഉണ്ടാവുമല്ലോ ? അങ്ങിനെ ഈ കൂട്ടത്തിലുഉള്ള ചില വികൃതികൾ മാവിൽ കല്ലെറിയുന്നു . ചില കുട്ടികൾ കയറാൻ പറ്റുന്ന അത്രയും കയറി മാങ്ങ പഠിക്കുകയും ചെയ്യുന്നു. പറിച്ചും എറിഞ്ഞിട്ടും കിട്ടുന്ന മാങ്ങകൾ വീട്ടിൽ കൊണ്ടുപോകാൻ പറ്റാത്ത കാരണം കുട്ടികൾ അവിടെവെച്ചുതന്നെ തിന്നുകയാണ്. അവരുടെ കൈകൾ വൃത്തിയാക്കിയില്ല . മാങ്ങകഴുകിയില്ല. മൊത്തത്തിൽ പറഞ്ഞാൽ വൃത്തിയില്ലാതെയാണ് അവർ കഴിക്കുന്നത്.
എന്റെ ഗ്രാമത്തിൽ സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ് ഞാനിവിടെ വിവരിച്ചത്
ഈ ഗ്രാമത്തിലെ പല വീടുകളും വളരെ ചെറുതാണ്. അതുപോലെ തന്നെ അവരുടെ വീടുകൾ ഇരിക്കുന്ന സ്ഥലമോ വളരെ പരിമിതമായ സ്ഥലവുമാണ്. ആയതുകൊണ്ടുതന്നെ മാലിന്യങ്ങൾ കളയാൻ അവർക്ക് സ്ഥലമില്ലാതെ വരുന്നു. അതുകൊണ്ടുതന്നെ അവരിൽ പലരും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒടുവിൽ മാലിന്യക്കൂമ്പാരമായി മാറുകയും നായകളും പൂച്ചകളും എലികളിലും മറ്റും അത് കഴിക്കാൻ വരികയും അതുമൂലം എലിപ്പനി പോലെയുള്ള പല പകർച്ചവ്യാധികൾ ഉടലെടുക്കുകയും ചെയ്യുന്നു.
നമ്മുടെ വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ശുചിത്വം ശീലമാക്കാൻ ഇന്ന് പല മാർഗവും ഉണ്ട്. നമ്മുടെ വീട്ടുമുറ്റത്ത് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക. എന്നിട്ട് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഇന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന വേസ്റ്റ് കൊണ്ട് നമ്മൾക്ക് തന്നെ കമ്പോസ്റ്റ് ഉണ്ടാക്കുവാനുള്ള ഉള്ള പല രീതികളും ഉണ്ട്. അങ്ങിനെ കമ്പോസ്റ്റ് ഉണ്ടാക്കി അത് നമ്മുടെ മരങ്ങൾക്കും ചെടികൾക്കും ഇട്ടുകൊടുക്കുക. അങ്ങനെ നമുക്ക് നമ്മുടെ പരിസര ശുചിത്വം നമ്മുടെ കടമയായി ഏറ്റെടുക്കാം. ശുചിത്വമില്ലായ്മയുടെ പേരിൽ ഉണ്ടാവുന്ന പല പകർച്ചവ്യാധികളും നമ്മൾക്ക് തടയുവാൻ കഴിയും. നാമും നമ്മുടെ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ശുചിത്വം കൂടി നാം ശ്രദ്ധിക്കുകയാണെങ്കിൽ, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈയും കാലും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ ഇരിക്കുകയും ഭക്ഷണത്തിനുശേഷം വൃത്തിയായി കൈ കഴുകുകയും കഴിയുമെങ്കിൽ ദിവസം രണ്ടു നേരം കുളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതോടൊപ്പം നമുക്കുണ്ടാവുന്ന പല രോഗങ്ങളെയും അതിലൂടെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.
സ്വന്തം ശരീരവും വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ സ്വന്തം ശരീരത്തെയും നമ്മുടെ പരിസരത്തെയും നമ്മുടെ നാടിനെ തന്നെയും മാരകമായ രോഗങ്ങളിൽ നിന്ന് കാക്കുന്നനുവേണ്ടിയും നമുക്കെല്ലാവർക്കും കൈകോർക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|