സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്തിലും വലുത് സ്വന്തം വീട്
എന്തിലും വലുത് സ്വന്തം വീട്
അരുണും അപ്പുവും കൂട്ടുകാരായിരുന്നു. ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അരുൺ പഠിക്കാൻ ബഹുമിടുക്കനായിരുന്നു. പഠിച്ചു ഡോക്ടർ ആയി അമേരിക്കയിലേക്ക് പറന്നു. അപ്പുവാകട്ടെ പഠനത്തിൽ അത്ര കേമനായിരുന്നില്ല. അവനൊരു ഓട്ടോഡ്രൈവറായി നാട്ടിൽ ജീവിച്ചു. അമേരിക്കയിൽ ഡോക്ടറായ അരുൺ നാട്ടിൽ വരുമ്പോഴൊക്കെ പഴയ കൂട്ടുകാരനായ അപ്പുവിന്റെ അടുക്കൽ എത്തും. വിശേഷങ്ങൾ പറയും, സമ്മാനങ്ങൾ നൽകും. എത്ര വലുതായാലും അവരുടെ ചങ്ങാത്തത്തിന് ഒട്ടും കുറവുണ്ടായില്ല. ഒരിക്കൽ അരുൺ പറഞ്ഞു "അപ്പു നീയാടാ, ഭാഗ്യവാൻ നിനക്ക് കുടുംബത്തോടൊപ്പം ഇവിടെ സന്തോഷത്തോടെ ജീവിക്കാമല്ലോ". അവധി തീർന്ന് അവൻ അമേരിക്കയിലേയ്ക്ക് പോയി. മാസങ്ങൾ കഴിഞ്ഞു. രാവിലെ ഉണർന്നപ്പോൾ ചായയുമായി അപ്പു പത്രം കൈയിലെടുത്തു. പത്രത്തിലെ വാർത്ത കണ്ട് അവൻ ഞെട്ടി. "കോവിഡ് ബാധിച്ചു അമേരിക്കയിൽ മലയാളി ഡോക്ടർ മരിച്ചു. അവൻ വാർത്തയിലൂടെ കണ്ണോടിച്ചു. 'എന്റെ പ്രിയ കൂട്ടുകാരൻ അരുൺ. അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി. ഭാര്യയും മക്കളും ഓടി വന്നു. അരുൺ കൊടുത്ത സമ്മാനങ്ങൾ വാരിയെടുത്തു തെരുതെരെ ഉമ്മവച്ചു. പ്രിയ കൂട്ടുകാരന്റെ വാക്കുകൾ അവൻ ഓർത്തു. "എന്തിലും വലുത് സ്വന്തം വീടുതന്നെ".
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |