സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം അറിവുനൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവുനൽകും

കുട്ടികളെല്ലാം നിർബന്ധമായും പ്രഭാതപ്രാർത്ഥനയിൽ പങ്കെടുക്കണം. ക്ലാസ് ടീച്ചർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും ഹരി മാത്രം അന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല. ക്ലാസ്സ് ലീഡറായ അലൻ, ഹരി രാവിലെ എത്താതിരുന്നതിന്റെ കാര്യകാരണങ്ങൾ തിരക്കിക്കൊണ്ടിരുന്നപ്പോളാണ് ക്ലാസ്സ് അധ്യാപകന്റെ വരവ്. പരാതി അദ്ദേഹത്തിന്റെ പക്കലുമെത്തി. ഹരി ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ്. എല്ലാ കാര്യങ്ങളിലും അവൻ മിടുക്കനുമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷ അവനുകിട്ടിയിരുന്നെങ്കിൽ എന്ന് ക്ലാസ്സിലുള്ള എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്താ ഹരീ, ക്ലാസ്സിൽ സമയത്ത് എത്തിക്കൂടേ? അധ്യാപകൻ ഹരിയെ വിളിപ്പിച്ചു. സർ, ഞാൻ ക്ലാസ്സിൽ വന്നപ്പോൾ ക്ലാസ്സ് മുഴുവൻ വൃത്തികേടായിരുന്നു. ആർക്കും അത് ഒന്ന് വൃത്തിയാക്കാൻ തോന്നിയില്ല. എല്ലാവരും പ്രാർത്ഥനയ്ക്ക് പോവുകയും ചെയ്തു. വൃത്തിയില്ലായ്മയിൽ രോഗങ്ങൾ വരാനുള്ള സാധ്യതകൾ സാർ പറഞ്ഞുതന്നത് ഞാൻ ഓർമ്മിച്ചു. അതുകൊണ്ട് ഞാൻ ഈ ക്ലാസ്സ് വൃത്തിയാക്കുകയായിരുന്നു. ഹരി മറുപടി പറഞ്ഞു. അധ്യാപകൻ അവനോട് പരഞ്ഞു, ഹരീ, നീ ചെയ്തത് വളരെ നല്ലതും ഉചിതവുമായ ഒരുകാര്യമാണ്. ശുചിത്വത്തിനാണ് നിങ്ങൾ ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകേണ്ടത്.

ജോയൽ ജോസ് ജിന്റു
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ