സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
കൊറോണ എന്ന മഹാവ്യാധി ഇന്ന് ലോക ജനതയെ ഒന്നാകെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്തിന് ഇതുവരെ അജ്ഞാതമായ രോഗാണുക്കളായ വൈറസുകളുടെ ഗണത്തിൽപ്പെടുന്ന കോവിഡ് 19 ആണ് ഈ രോഗം പരത്തുന്നത്. ലോകത്ത് കൊറോണ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വൂ ഹാനിലാണെന്ന് പറയപ്പെടുന്നു. ഒരാളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയുടെ അടിസ്ഥാനത്തിലാണ് രോഗത്തിൻ്റെ തീവ്രത കണക്കാക്കുന്നത്. ഉയർന്ന രോഗ പ്രതിരോധശേഷി ഉള്ള ഒരു മനുഷ്യനിൽ കോറോണയുടെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എന്നാൽ ഇയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ കോവിഡ് 19 വൈറസുകൾക്ക് കഴിയും. ഇത് തന്നെയാണ് ഈ രോഗത്തിനെ അതീവ അപകടകാരിയാക്കുന്നത്.കോറോണയെ ചെറുത്തു തോൽപ്പിക്കാൻ നാമെല്ലാവരും ഒറ്റക്കെട്ടായി പോരാടണം. ഇതിനായി നമ്മൾ ചെയ്യേണ്ടത് സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമ്മുക്ക് ഈ മഹാമാരിയെ ലോകത്തു നിന്നും തുടച്ചു നീക്കാൻ സാധിക്കും. പരിഭ്രാന്തി വേണ്ട ജാഗ്രത മതി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |