ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം സുന്ദരകേരളം

ശുചിത്വ കേരളം സുന്ദരകേരളം


പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണ് എന്ന് തിരിച്ചറിഞ്ഞവരാണ് പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെമുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്.കൺതുറന്നുനോക്കുന്ന ആർക്കും മനസിലാകും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത്. വ്യക്തി ശുചിത്വത്തിലേറേ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വം, പൊതു ശുചിത്വം എന്നതിൽ എന്തുകൊണ്ടാണ് പ്രാധാന്യം കൽപ്പിക്കാത്തത്? ബോധവൽക്കരണത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും പ്രശ്നമാണിതിനു കാരണം. ആരും കാണാതെ റോഡുകളിൽ മാലിന്യം ഇടുന്നു, അയൽക്കാരൻ്റെ പറമ്പിൽ ഇടുന്നു , സ്വന്തം വീട്ടിലെ അഴുക്കു ജലം ഓടയിൽ ഒഴുക്കുന്നു ഇങ്ങനെ മലയാളി തൻ്റെ കപട സാംസ്കാരിക മൂല്യബോധത്തിൻ്റെ തെളിവ് പ്രകടമാക്കുന്നു. ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലേ? ഈ അവസ്ഥ മാറിയേ മതിയാകൂ..... ശുചിത്വകേരളം സുന്ദരകേരളം


അർപിത.ഒ.പി
4 B ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം