സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഭൂമി മനോഹരം

ഭൂമി മനോഹരം

എന്റെ ഗ്രാമം പുഴകളും പൂക്കൾ നിറഞ്ഞ ഈറ്റവഴികളും ഉള്ള ഒരു പ്രദേശം ആണ്. പുഴക്കരയിൽ ഒരു വലിയ മരം ഉണ്ട്. അതിന്റെ ചില്ലകളിൽ കാക്കയും ചെറുകിളികളും കൂടുകൂട്ടാറുണ്ട്. വേനൽക്കാലമായാൽ ആ മരത്തിന്റെ തണലിലാണ് ഞങ്ങൾ കുളിക്കുന്നതും കളിക്കുന്നതും. എന്റെ വീടിന്നടുത്ത് ഒരു മൈതാനം ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ തെളിഞ്ഞ നീലാകാശവും വട്ടമിട്ട് പറക്കുന്ന ചെറുകിളികളേയും പൂമ്പാറ്റകളേയും കാണാം. ഇത്രയും മനോഹരമായ ഭൂമിയിൽ ജീവിക്കുന്ന ഞാൻ ഒരു ഭാഗ്യവാൻ ആണ്.

അദ്വൈത് കെ. സന്തോഷ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ