എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/അനാഥയായ പക്ഷി

അനാഥയായ പക്ഷി


രാത്രിയുടെ ഇരുളിൽ മൂളുന്ന പക്ഷി
കാല്ലൊച്ചകൾക്കായി
കാതോർക്കുന്നില്ലേ ..

വസന്തത്തിൽ പക്ഷി
തന്റെ ചിറകുകളിൽ
നിലാവിൻ നിറം
അണിയുന്നില്ലേ ...

അണഞ്ഞുപോയ
കിനാവോർത്ത്
കനലിന്റെ പാതയിൽ
വെന്തുരുകുന്നില്ലേ ...

ഏകാകിയായ് പക്ഷി
ഇല പൊഴിഞ്ഞ
മരച്ചില്ലയിൽ ഇരുന്ന്
തേങ്ങുന്നില്ലേ ....

കിനാവറ്റ പക്ഷി
ഒന്നും തനിക്കില്ലെന്ന്
രാത്രിയുടെ മകനോട്
ഓതുന്നില്ലേ .....

അഗ്നിയായ് മാറിയ
കണ്ണീർക്കണ്ണം
തണുവാർന്ന മണ്ണിൽ
അലിയുന്നില്ലേ ......

അനാഥയാണ് പക്ഷി
വിധിയെന്തെന്നറിയാതെ
ഇരുളിൻറെ മാറിലായി
ചായുന്നില്ലേ .....

 

ജാൻവി കൃഷ്ണ പി. കെ.
9 A എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത