ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/കോവിടേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോട്

ലോകമാകെ സതംഭിപ്പിച്ച
കൊറോണയെന്ന മഹാമാരി
ഓരോ ജീവൻ പൊലിയുന്തോറും
പൊട്ടിച്ചിരിക്കും മഹാമാരി
ഒന്നിച്ചൊന്നായ് കരുതലോടെ നേരിടാം
ഈ മഹാമാരിയെ
ആൾക്കൂട്ടമാണ് കൊറോണയുടെ കരുത്ത്
അകന്നിരിക്കയാണ് നമ്മുടെ രക്ഷ
കൊറോണയുടെ പകർച്ച തടയുന്നതിനായ്
കൈകൾ നന്നായ് കഴുകിടേണം
വ്യക്തി ശുചിത്വം എന്ന വാക്കിന്നർത്ഥം അറിയേണം
നാമെല്ലാം കൊറോണയെ വീട്ടിലിരുന്ന് നേരിടുമ്പോൾ
സ്വജീവൻ പണയം വയ്ച്ച്
നമ്മയെല്ലാം രക്ഷിക്കാൻ
രക്ഷകരാം അവർ മാലാഖമാർ
സ്വർഗത്തിൽ നിന്നും എത്തിടുന്നു
മരുന്നില്ലാത്തീ മഹാമാരിയിൽ നിന്നും
നമ്മെക്കാത്തു രക്ഷിക്കുന്നു
വീട്ടിൽ നിന്നും പുറത്ത് വരുമ്പോൾ
അരുതെന്നോതാൻ പോലീസും
പലരുണ്ട് നമ്മെ രക്ഷിക്കാൻ
ദൈവതുല്യരായ് .........
നന്ദിയേകുക അവർക്കെല്ലാം
പ്രാർത്ഥിക്കാം അവരുടെ രക്ഷക്കായ് ........
അകത്തിരിക്കാം അകന്നിരിക്കാം
കൊറോണയെ നേരിടാം
ഒന്നായ് പറയാം
"കോവിടേ വിട "
 

ലക്ഷ്‍മി എൽ എസ്
10 H, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത