ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/താൻ കുഴിച്ച കുഴിയിൽ ..

താൻ കുഴിച്ച കുഴിയിൽ ..

ഒരിടത്ത് ഒരു വികൃതിയായ കുരങ്ങനുണ്ടായിരുന്നു. അവൻ വലിയ മടിയനും അനുസരണ ഇല്ലാത്തവനും ആയിരുന്നു.എന്തു കിട്ടിയാലും അത് 'പരിസരത്തേയ്ക്ക് വലിച്ചെറിയും .അതിനെ ചൊല്ലി അമ്മ എപ്പോഴും വഴക്കുപറയും

" മകനേ, നീ ഇങ്ങനെ ഭക്ഷണപദാർഥങ്ങൾ അവിടെയുമിവിടെയും വലിച്ചെറിയരുത്. അതിൽ  വഴുതി നീ തന്നെ വീഴുകയും ചെയ്യും"

എന്നാൽ അമ്മയുടെ വാക്കുകൾ അവൻ ചെവികൊണ്ടില്ല.

ഒരു ദിവസം അവനൊരു കുല പഴം കിട്ടി. അതുമായി മരക്കൊമ്പിൽ ചാടിക്കയറി .തൊലി വലിച്ചെറിഞ്ഞ് തിന്നാൻ തുടങ്ങി. പഴം തീർന്നപ്പോൾ മരത്തിൽ നിന്ന് താഴേക്ക് ഒറ്റച്ചാട്ടം. പഴത്തൊലിയിൽ തെന്നി തലയിടിച്ചു വീണു. എഴുന്നേൽക്കാൻ കഴിയാതെ കിടന്നപ്പോഴാണ് അമ്മയുടെ വാക്കുകൾ ഓർത്തത്.അമ്മയെ അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.

ശ്രുതി.J.S
III B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ