സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കേരളം മനോഹരം

കേരളം മനോഹരം

എന്തു മനോഹരി മലയാളമേ നീ
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
ചെടികളും, പാടങ്ങളും എന്തു ഭംഗീ
മലയാളമേ എന്തു ഭാഗ്യമാണീ
മലയാളത്തിൽ ജനിക്കാൻ
മലയാളിയായി വളരാൻ

മെറിൽ നോബിൾ
- 6 A- സെന്റ് മേരീസ് എച്ച് എസ് ഇടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത