സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കുഞ്ഞിപ്പെണ്ണ്
കുഞ്ഞിപ്പെണ്ണ്
പാറുക്കുട്ടി രാവിലെ ഉറക്കം ഉണർന്നു. അവൾ ഒരു മടിച്ചി കുട്ടി ആണ്. രാവിലെ കുളിക്കാൻ മടി, പല്ലുതേക്കാൻ മടി.. അങ്ങനെ നീളുന്നു അവളുടെ മടി കഥകൾ. അവളുടെ അമ്മ എന്നും അവളുമായി വഴക്കാണ്, അവളുടെ ശുചിത്വം ഇല്ലായ്മ കാരണം.
അവൾക്ക് ഒരു കുഞ്ഞു പശുക്കുട്ടി ഉണ്ട്. കുഞ്ഞിപ്പെണ്ണ് എന്നാണ് അവൾ അതിനെ വിളിക്കുന്നത്. ഒരു ദിവസം പാറു, കുഞ്ഞിപ്പെണ്ണിന്റെ ദേഹത്തു കുറെ ചെളി വാരിയിട്ടു. കുഞ്ഞിപ്പെണ്ണ് ആകപ്പാടെ അസ്വസ്ഥത ആയി അങ്ങുമിങ്ങും ഓടി നടന്നു. പാറു വിന്റെ അമ്മ വന്നു കുഞ്ഞിപ്പെണ്ണിനെ കുളിപ്പിച്ചു. അപ്പോൾ ആണ് കുഞ്ഞിപ്പെണ്ണ് ഓട്ടം നിർത്തിയത്.
ഇത് കണ്ടപ്പോൾ പാറു ആലോചിച്ചു, പശുക്കിടാവ് ആയ കുഞ്ഞിപ്പെണ്ണിന് പോലും എന്തൊരു ശുചിത്വം ആണ്. അവൾക്കു അവളുടെ ശുചിത്വം ഇല്ലായ്മയിൽ നാണക്കേട് തോന്നി... അതോടെ അവളുടെ മടി എല്ലാം മാറി. അവൾ ശുചിത്വം ഉള്ള മിടുക്കി കുട്ടി ആയി മാറി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |